News
യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അരയത്തുരുത്തി സ്വദേശി അജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചിറയന്‍കീഴ് തെങ്ങുവിളയില്‍ തോടിന്റെ കരയിലായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.