Top Stories

ലക്ഷദ്വീപിലെ ഭരണപരിഷ്കാരം: നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു

കൊച്ചി : ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പരിഷ്കരണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. വിവാദ ഉത്തരവുകൾ നയപരമായ വിഷയമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്നും പ്രഫുൽ പട്ടേലിന്റെ പരിഷ്കാര നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ  ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവിട്ടു.

വിശദീകരണം നൽകുന്നത് വരെ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. അതിന് ഈ ഘട്ടത്തിൽ കഴിയില്ലെന്നും വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വിഷയത്തിൽ വിശദീകരണം നൽകുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഹർജിയിൽ എതിർ സത്യവാങ്മൂലമുണ്ടെങ്കിൽ സമർപ്പിക്കാൻ കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജനോട് കോടതി നിർദേശിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button