Top Stories

താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗവർണ്ണർ

തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് അസാധാരണ ജനവിധി കൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാൻ. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍സര്‍ക്കാര്‍ തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും, ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ  ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് അസാധാരണ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞു. വെല്ലുവിളകള്‍ക്കിടയിലും സാമ്പത്തിക രംഗം ശക്തമാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവക്ക് മുന്‍ഗണന നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും

കോവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ 20000 കോടി രൂപ ചിലവഴിച്ചു. സൗജന്യ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ആയിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കി. കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ണായ പങ്കണ് വഹിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹായം നല്‍കിയവരെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button