Politics
പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ അപമാനിതനായി; ചെന്നിത്തല സോണിയയ്ക്ക് കത്തയച്ചു
തിരുവനന്തപുരം : പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയിൽ പ്രതിഷേധം അറിയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചു. അപ്രതീക്ഷിതമായി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചപ്പോൾ താൻ അപമാനിതനായെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ താൻ അപമാനിതനായി. സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിക്കുളളിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടുന്നു.