Top Stories

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1.86 ലക്ഷം കോവിഡ് രോഗികൾ

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1,86,364 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യ്തു. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 2,75,55,457 ആയി ഉയർന്നു. ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടത് 3,18,895 പേരാണ്. 23,43,152 സജീവകേസുകളാണ് രാജ്യത്തുളളത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 90.34 തമാനമായി ഉയർന്നു. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും സജീവകേസുകളുടെ എണ്ണം ഉയർന്നുതന്നെയാണ് നിൽക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20 കോടി കടന്നു. 20,50,20,660 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ടന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button