സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം, കണ്ണടകള്‍ വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍, ഗ്യാസ് സ്റ്റൗവ് അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്‍പനയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന കടകള്‍ എന്നിവയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. അതേസമയം, കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവുകള്‍ ബാധകമല്ല.
ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും. ചെത്ത് കല്ല് വെട്ടാനും അനുമതിയുണ്ട്. കല്ല് കൊണ്ട് പോകുന്ന വാഹനങ്ങളെ തടയുന്നത് ഒഴിവാക്കുകയും ചെയ്യും.
സ്ത്രീകളുടെ ഹൈജീന്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിക്കാം.