Top Stories
5 വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 50% വർധിപ്പിക്കും
തിരുവനന്തപുരം : അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 50% വർധിപ്പിക്കുമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഓരോവര്‍ഷവും താങ്ങുവില കൂട്ടുമെന്നും നഗരത്തിലും കൃഷിക്കുളള സാധ്യതകള്‍ തേടുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണര്‍ പറഞ്ഞു.
5 വർഷം കൊണ്ട് കേരളം പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടും. കൃഷിഭവനുകള്‍ സ്മാര്‍ട്ട് കൃഷിഭവനാക്കും. കാര്‍ഷിക ഉത്പാദനം 50 ശതമാനം വര്‍ധിപ്പിക്കും. കർഷകർക്കുള്ള വെറ്ററിനറി സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും.
പാലക്കാട് മാതൃകയിൽ രണ്ട് ആധുനിക റൈസ് മില്ലുകൾ സ്ഥാപിക്കും. യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോർപറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണര്‍ പറഞ്ഞു.