News
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേർ മരിച്ചു
ആലപ്പുഴ : കായംകുളം കരിയിലക്കുളങ്ങരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 മരണം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന് മുന്‍വശത്ത് വെച്ചാണ് ദേശിയ പാതയോരത്ത് ലോറിയും കാറും കൂട്ടിയിടിച്ചത്.
മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ(25), ഉണ്ണിക്കുട്ടന്‍(20), റിയാസ്(27), ബിലാല്‍(5) എന്നിവരാണ് മരിച്ചത്. അജ്മി(23), അന്‍ഷാദ്(27) എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹരിപ്പാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കുടുംബം. കൊച്ചി ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടക്കുന്ന സമയം മഴയുണ്ടായിരുന്നു. പൊലീസുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.