Top Stories

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം :  സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ അത്യാവശ്യ സേവനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. എല്ലാ വ്യവസായ സ്ഥാപനങ്ങളും 50% ജീവക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാം. അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം.

ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുമണി വരെ തുറക്കാം. പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, സ്വര്‍ണക്കടകള്‍, ടെക്സ്റ്റയില്‍സ്, ചെരിപ്പു കടകള്‍ എന്നിവ തിങ്കള്‍ ബുധന്‍ ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം.

കള്ളുഷാപ്പുകളിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കള്ള് പാർസൽ ആയി നൽകാനും ആനുമതിയുണ്ട്. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ അവ മാറ്റുന്നതിനായി ആഴ്ചയിൽ രണ്ട് ദിവസം തുറന്നുപ്രവർത്തിക്കാനും അനുമതി നൽകി.

സ്ഥാപനങ്ങളില്‍ എത്തുന്ന ജീവനക്കാര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം. സ്ഥാപനത്തിന്റെ വലിപ്പത്തിന് അനുസരിച്ച്‌ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു.

സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ വിജയമാണെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളയാന്‍ സാഹചര്യം എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button