Top Stories

സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കാം

തിരുവനന്തപുരം :  സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ചകൂടി നീട്ടിയേക്കും. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽത്താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.  നിലവില്‍ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്.

എന്നാൽ സ്കൂളുകളിൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നൽകേണ്ടിവരും.

ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകനയോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ  തീരുമാനമുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button