Top Stories

രാജ്യത്ത് പുതിയതായി 1.65 ലക്ഷം കോവിഡ് രോഗികൾ

ന്യൂഡല്‍ഹി : രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 1,65,553 പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. 3,460 മരണവും റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. 2,76,309 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി.

2,78,94,800 പേര്‍ക്ക്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 2,54,54,320 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 3,25,972 മരണം ഇതുവരെ സ്ഥിരീകരിച്ചു. 21,14,508 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 21,20,66,614 പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 46 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ രോഗബാധയാണ്​ ഇന്ത്യയില്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button