Top Stories
രാജ്യത്ത് പുതിയതായി 1.65 ലക്ഷം കോവിഡ് രോഗികൾ
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 1,65,553 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,460 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2,76,309 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
2,78,94,800 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,54,54,320 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3,25,972 മരണം ഇതുവരെ സ്ഥിരീകരിച്ചു. 21,14,508 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 21,20,66,614 പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 46 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗബാധയാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.