News
വയലാറിന്റെ മകൾ കോവിഡ് ബാധിച്ച് മരിച്ചു
പാലക്കാട് : കവി വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു കോവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യ പരിശോധനയുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പാണ് പാലക്കാട് എത്തിയത്. സഹോദരി ഇന്ദുലേഖയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പാലക്കാട് നടത്തും.