Top Stories

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.52 ലക്ഷം കോവിഡ് കേസുകൾ

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ്  രോഗ ബാധിതരുടെ എണ്ണം താഴേക്ക്. 1,52,734 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്.

24 മണിക്കൂറിനിടെ 3,128 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,80,47,534 പേര്‍ക്കാണ്.ആകെ മരണം 3,29,100 ആയി.

നിലവില്‍ രാജ്യത്ത് 20,26,092 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,56,92,342 പേകാണ്.

21,31,54,129 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button