Top Stories

സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണം സ്റ്റേ ചെയ്യണമെന്ന ഹർജി പിഴയിട്ട് തള്ളി

ന്യൂഡൽഹി : ഡൽഹിയിലെ സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി പിഴയിട്ട് തള്ളി. ഹർജിക്കാർക്ക് ഒരുലക്ഷം രൂപ പിഴയിട്ടാണ് ഹർജി കോടതി തള്ളിയത്.

പരാതിക്കാർ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹർജി ഫയൽ ചെയ്തതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനം നടത്തുന്നവർ താമസിക്കുന്നത് നിർമാണം നടക്കുന്ന ഇടത്തുതന്നെയാണ്. അതിനാൽ കോവിഡ് വ്യാപനം ഉണ്ടാകില്ല. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

പദ്ധതി ദേശീയ പ്രധാന്യമുള്ള നിർമാണ പ്രവർത്തനമാണെന്നും 2021 നവംബർ 21ന് മുമ്പ് നിർമാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാബ് ഹർജി തള്ളിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button