Month: May 2021
- Top StoriesMay 17, 20210 143
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2858, തിരുവനന്തപുരം 2122, എറണാകുളം 2244, തൃശൂര്‍ 2030, കൊല്ലം 1938, പാലക്കാട് 986, ആലപ്പുഴ 1675, കണ്ണൂര്‍ 1507, കോഴിക്കോട് 1452, കോട്ടയം 1103, കാസര്‍ഗോഡ് 586, പത്തനംതിട്ട 469, ഇടുക്കി 442, വയനാട് 200 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 12, എറണാകുളം, പാലക്കാട് 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം, പത്തനംതിട്ട,…
Read More » - Top StoriesMay 17, 20210 144
രണ്ടാം പിണറായി മന്ത്രിസഭയിൽ 21 അംഗങ്ങൾ
തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണി യോഗം ചർച്ച ചെയ്തു തീരുമാനിച്ചതായും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സിപിഎം-12, സിപിഐ-4, ജനതാദൾ എസ്-1, കേരള കോൺഗ്രസ് എം- 1, എൻസിപി 1 വീതം മന്ത്രിസ്ഥാനം നൽകാൻ ധാരണയായി. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിൽ മുന്നണിയിലെ ഘടകകക്ഷികൾ രണ്ടര വർഷം വീതം ടേം അടിസ്ഥാനത്തിൽ ഭരിക്കും. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവർ ആദ്യ ടേമിലും കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് പ്രതിനിധികൾ രണ്ടാമത്തെ ടേമിലും ഭരിക്കും. സ്പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 18ന് വൈകുന്നേരം എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന് ഗവർണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നിർദേശങ്ങൾ വാങ്ങും. കോവിഡ് പശ്ചാത്തലത്തിൽ ആൾകൂട്ടമൊഴിവാക്കിയുള്ള ചടങ്ങാണ് ഇത്തവണ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
Read More » - Top StoriesMay 17, 20210 176
കാനറ ബാങ്കില്‍ നിന്ന് 8 കോടി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍
പത്തനംതിട്ട : കാനറ ബാങ്കില്‍ നിന്ന് 8 കോടി രൂപ തട്ടിപ്പ് നടത്തിയകേസിലെ പ്രതി വിജീഷ് വര്‍ഗീസ് പിടിയില്‍. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാള്‍ ബെംഗളുരുവില്‍ നിന്നാണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ബെംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതിക്കൊപ്പം ഭാര്യയും രണ്ടുകുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയിൽ എത്തിച്ചേരും. 8 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലര്‍ക്കായിരുന്നു പത്താനാപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെ യാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോയത്. ഫെബ്രുവരി പതിനൊന്നാംതീയതി ഭാര്യക്കും മക്കൾക്കുമൊപ്പം വിജീഷ് ആവണീശ്വരത്ത് നിന്ന് കാറിൽ പുറപ്പെട്ട് എറണാകുളത്തെത്തി. കാർ അവിടെ ഉപേക്ഷിച്ചു. പിന്നീട് ബെംഗളുരുവിലേക്ക് കടക്കുകയായിരുന്നു. മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയിൽ നിന്ന് പോലീസ് സംഘം ബെംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ ഇദ്ദേഹം താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്. അതേസമയം, ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനേ ജര്‍, അസി. മാനേജര്‍ എന്നിവരടക്കം 5 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു.
Read More » - Top StoriesMay 17, 20210 128
4 ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലവില്‍ വന്നു
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലവില്‍ വന്നു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജില്ലാ അതിര്‍ത്തികള്‍ അടച്ചു. പ്രധാന റോഡുകളൊഴികെയുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. അതിര്‍ത്തികളിലും ഇടറോഡുകളിലും അടക്കം പൊലീസ് പരിശോധന ശക്തമാക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. മലപ്പുറം ജില്ലയില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ‍് കൈയില്‍ കരുതണം. റേഷന്‍ കാര്‍ഡ് നമ്പറിന്‍റെ അവസാനം ഒറ്റ അക്കമുള്ളവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലേ പുറത്തിറങ്ങാവൂ. ഇരട്ട അക്കം ഉള്ളവര്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പറത്തിറങ്ങാം. തൃശ്ശൂരില്‍ അവശ്യസാധനങ്ങള്‍ വാങ്ങാനും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. പകരം സാധനങ്ങള്‍ എത്തിക്കാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം, വാര്‍ഡ് സമിതി, ഡോര്‍ ഡെലിവറി എന്നിവയെ ആശ്രയിക്കണം. മറ്റിടങ്ങളില്‍ അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്സിറ്റ് പോയിന്‍റുകള്‍ ക്രമീകരിച്ചു. ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ളസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്രമാക്കി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഹോട്ടലുകളില്‍ നിന്ന് വൈകിട്ട് 7.30 വരെ ഹോം ഡെലിവറി മാത്രമേ ഉണ്ടാകു. പാല്‍, പത്ര വിതരണം രാവിലെ 8 മണിക്ക് മുമ്പ് പൂര്‍ത്തിയാക്കണം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. പലചരക്ക്, പച്ചക്കറി, പലവ്യജ്ഞനം വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. റേഷന്‍ കടകള്‍ക്കും പാല്‍ ബൂത്തുകള്‍ക്കും വൈകിട്ട് അഞ്ചുവരെ തുറക്കാം.
Read More » - Top StoriesMay 17, 20210 149
മന്ത്രിസ്ഥാനം വീതം വെക്കൽ; നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം : മന്ത്രിസ്ഥാനം വീതം വെക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാൻ നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. സി.പി.എമ്മിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും, സി.പി.ഐയ്ക്ക് നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എന്നതാണ് നിലവിലെ തീരുമാനം. ആകെ 21 മന്ത്രിമാരെ ഉൾപ്പെടുത്തി സർക്കാർ രൂപവത്കരിക്കും. കേരള കോൺഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും. എൽ.ജെ.ഡി. ഒഴികെയുള്ള ഘടകകക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം നൽകും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നീ ഒരു എംല്‍എമാരുള്ള കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് ധാരണ. ആര്‍ക്കൊക്കെ ആദ്യം ഊഴം എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. ആന്‍റണി രാജുവും ഗണേഷ്കുമാറും ആദ്യ രണ്ടര വര്‍ഷവും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അഹമ്മദ് ദേവര്‍കോവിലും അടുത്ത ടേമിലേക്കും എന്നാണ് ഇപ്പോഴത്തെ ആലോചന. ആദ്യം ടേം വേണമെന്നാണ് ഐഎന്‍എല്ലിന്‍റെ ആവശ്യം. അതേ സമയം ടേം വ്യവസ്ഥയില്‍ ഗണേഷിന് അതൃപ്തിയുണ്ട്. അതേസമയം, എൽ.ജെ.ഡി.ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയേക്കില്ല. എൽ.ഡി.എഫിനൊപ്പമുള്ള ആർ.എസ്.പി.ക്കും (ലെനിനിസ്റ്റ്) മന്ത്രിസ്ഥാനമുണ്ടാകില്ല. ജനതാദൾ (എസ്), എൽ.ജെ.ഡി. പാർട്ടികൾ ലയിച്ച് ഒറ്റ പാർട്ടിയായി വന്നാൽ ഒരു മന്ത്രിസ്ഥാനം നൽകാമെന്നാണ് ജെ.ഡി.എസ്. നേതാക്കളുമായുള്ള ചർച്ചയിൽ കോടിയേരി പറഞ്ഞത്. എന്നാൽ, മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ച് എൽ.ജെ.ഡി. നേതാക്കളോട് സി.പി.എം. അനുകൂലമായി പ്രതികരിച്ചിട്ടുമില്ല.
Read More » - Top StoriesMay 17, 20210 148
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്സിൻ ഇന്ന് മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഇന്ന് തുടങ്ങും. ഹൃദ്രോഗമുള്‍പ്പടെ കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ക്ക് പ്രത്യേക ക്യൂവും കൗണ്ടറും ഏര്‍പ്പാടാക്കും. സ്‌പോട് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും വാക്‌സിനേഷന്‍. ആദ്യ ഡോസും രണ്ടാം ഡോസും ഓണ്‍ലൈനിലുടെ മാത്രം. വാക്സീന്‍ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടാം ഡോസിന് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാര്‍ക്കും പൂര്‍ണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതോടെ സ്പോട്ട് രജിസ്ട്രേഷന്‍ ഇല്ലാതാകും.
Read More » - Top StoriesMay 16, 20210 144
കോവിഡ് ബാധിച്ചയാളിന്റെ മൃതദേഹം മാറി നൽകി
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചയാളിന്റെ മൃതദേഹം മാറി നൽകി. കുന്നമംഗലം സ്വദേശിയായ സുന്ദരത്തിന്റെ ( 65) മൃതദേഹത്തിന് പകരം കൊവിഡ് മൂലം മരിച്ച കക്കോടി മോരിക്കര സ്വദേശി കൗസല്യയുടെ മൃതദേഹമാണ് നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുതദേഹം അടങ്ങിയ പെട്ടി തുറക്കാതെ ബന്ധുക്കൾ സംസ്കാരം നടത്തിയ ശേഷമാണ് സംഭവം അറിയുന്നത്. സുന്ദരത്തിന്റെ മുതദേഹം നാളെ വാങ്ങിയ ശേഷം സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം സ്വന്തം ചെലവില്‍ നാളെ സംസ്കരിക്കാന്‍ ഏര്‍പ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പും ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.
Read More » - Top StoriesMay 16, 20210 138
4 ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ
തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വരും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. നിയന്ത്രണങ്ങൾ സംബന്ധിച്ച് മാർഗരേഖ പുറത്തിറങ്ങി. പൊതുവായ നിയന്ത്രണങ്ങൾ ജില്ലയിൽ നിന്നുള്ള പ്രവേശനവും പുറത്തുകടപ്പും പോലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്‌ൻമെൻറ് സോണുകളിൽ കർശനമായ ചുറ്റളവ് നിയന്ത്രണം ഉറപ്പാക്കുകയും പോലീസ് നിയന്ത്രണം നിയന്ത്രിക്കുകയും ചെയ്യും. ചരക്കുകൾക്കും അടിയന്തര സേവനങ്ങൾക്കും മാത്രം അന്തർസംസ്ഥാന റോഡ് ഗതാഗതം അനുവദനീയമാണ്. അടിയന്തിര ആവശ്യങ്ങൾക്കായി വ്യക്തികളുടെ അന്തർസംസ്ഥാന റോഡ് ഗതാഗതത്തിന്, കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ജില്ലയിലേക്കും തിരിച്ചുമുള്ള മാധ്യമ പ്രവർത്തകർക്ക് പോലീസിൽ നിന്ന് പ്രത്യേക പാസ് വാങ്ങണം. ഗാർഹിക സഹായം, ഹോം നഴ്‌സുമാരും പരിപാലകരും അവരുടെ യാത്രയ്ക്ക് ഓൺലൈൻ പാസ് നേടും. ഓൺലൈൻ ട്രാവൽ പാസ് നേടിയ ശേഷം സാങ്കേതിക വിദഗ്ധരെ (കോൾ ഇലക്ട്രിക്കൽ, പ്ലംബിംഗ് സേവനങ്ങളിൽ) അനുവദിക്കും. പോലീസിൽ നിന്ന് ഓൺലൈൻ യാത്രാ പാസ് pass.bsafe.kerala.gov.in ൽ ലഭിക്കും. ലോക്ക്ഡ down ണുമായി ബന്ധപ്പെട്ട് എസ്‌ഡിഎംഎ 16/5/2021 മുതൽ പുറപ്പെടുവിച്ച എല്ലാ നിയന്ത്രണങ്ങളും ഈ ഓർഡറിനൊപ്പം അറ്റാച്ചുചെയ്‌തിരിക്കുന്ന അനുബന്ധത്തിലെ പരിഷ്‌ക്കരണങ്ങളോടെ പ്രാബല്യത്തിൽ തുടരും. ഈ ഉത്തരവുകൾ ലംഘിക്കുന്ന ഏതൊരാൾക്കും ദുരന്തനിവാരണ നിയമം 2005, കേരള പകർച്ചവ്യാധി രോഗ ഓർഡിനൻസ്, 2020, പ്രാബല്യത്തിലുള്ള മറ്റ് പ്രസക്തമായ നിയമങ്ങൾ എന്നിവ പ്രകാരം നടപടിയെടുക്കാൻ ബാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, കോഴി, കന്നുകാലി തീറ്റ എന്നിവ കൈകാര്യം ചെയ്യുന്ന കടകൾ തിങ്കളാഴ്ച മുതൽ ഇടവിട്ട ദിവസങ്ങളിൽ തുറക്കും. ഹോം ഡെലിവറി ആവശ്യങ്ങൾ ഉൾപ്പെടെ എല്ലാ കടകളും ഉച്ചയ്ക്ക് 2:00 ഓടെ അടയ്ക്കും. പാലും, പത്രവിതരണവും രാവിലെ 8ന് മുൻപു പൂർത്തിയാക്കണം. ന്യായമായ വില ഷോപ്പുകൾ (റേഷൻ / പിഡിഎസ് / മാവേലി / സപ്ലൈകോ ഷോപ്പുകൾ), പാൽ ബൂത്തുകൾ എന്നിവ എല്ലാ ദിവസവും വൈകുന്നേരം 5:00 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.…
Read More » - Top StoriesMay 16, 20210 135
കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1951 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4277, എറണാകുളം 3100, പാലക്കാട് 1694, തൃശൂര്‍ 3041, തിരുവനന്തപുരം 2640, കൊല്ലം 2403, കോഴിക്കോട് 2345, കോട്ടയം 1751, ആലപ്പുഴ 1758, കണ്ണൂര്‍ 1566, ഇടുക്കി 1005, പത്തനംതിട്ട 756, വയനാട് 573, കാസര്‍ഗോഡ് 542 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, തിരുവനന്തപുരം 11, എറണാകുളം, തൃശൂര്‍ 10 വീതം, പാലക്കാട് 9, കൊല്ലം, കാസര്‍ഗോഡ്…
Read More » - NewsMay 16, 20210 144
കടലില്‍പോയി കാണാതായ ബോട്ട് കണ്ടെത്തി
കോഴിക്കോട് : ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് കടലില്‍പോയി കാണാതായ ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണെന്നാണ് വിവരം. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ന്യൂ മംഗളൂരുവിനു സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. കാലാവസ്ഥ അനുകൂലമായാല്‍ കരയ്ക്കെത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബേപ്പൂരില്‍നിന്നു കഴിഞ്ഞ അഞ്ചിന് മത്സ്യ ബന്ധനത്തിനു പോയ അജ്മീര്‍ ഷാ ബോട്ടാണ് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാണാതായത്. ബേപ്പൂര്‍ സ്വദേശി സബീഷിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ 15 അതിഥി തൊഴിലാളികളുണ്ട്. ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ ഇവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചില്ല.
Read More »