Month: May 2021

  • News
    Photo of യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

    യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം : ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അരയത്തുരുത്തി സ്വദേശി അജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചിറയന്‍കീഴ് തെങ്ങുവിളയില്‍ തോടിന്റെ കരയിലായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Top Stories
    Photo of ലക്ഷദ്വീപിലെ ഭരണപരിഷ്കാരം: നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു

    ലക്ഷദ്വീപിലെ ഭരണപരിഷ്കാരം: നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു

    കൊച്ചി : ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പരിഷ്കരണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. വിവാദ ഉത്തരവുകൾ നയപരമായ വിഷയമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്നും പ്രഫുൽ പട്ടേലിന്റെ പരിഷ്കാര നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ  ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവിട്ടു. വിശദീകരണം നൽകുന്നത് വരെ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. അതിന് ഈ ഘട്ടത്തിൽ കഴിയില്ലെന്നും വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ വിശദീകരണം നൽകുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഹർജിയിൽ എതിർ സത്യവാങ്മൂലമുണ്ടെങ്കിൽ സമർപ്പിക്കാൻ കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജനോട് കോടതി നിർദേശിക്കുകയായിരുന്നു.

    Read More »
  • Top Stories
    Photo of കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും

    കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും

    തിരുവനന്തപുരം : കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ പറഞ്ഞു. കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഗതി മാറ്റും. ഇന്‍ഫോ പാര്‍ക്കും ടെക്‌നോ പാര്‍ക്കും വികസിപ്പിക്കും. ബഹുരാഷ്‌രട ഐ ടി കമ്പനികള്‍ ഐടി മേഖലയിലേക്ക് വരുന്നു. 6.6%സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം. എന്നാൽ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയുടെ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചതായി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

    Read More »
  • Top Stories
    Photo of 5 വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 50% വർധിപ്പിക്കും

    5 വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 50% വർധിപ്പിക്കും

    തിരുവനന്തപുരം : അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 50% വർധിപ്പിക്കുമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ഓരോവര്‍ഷവും താങ്ങുവില കൂട്ടുമെന്നും നഗരത്തിലും കൃഷിക്കുളള സാധ്യതകള്‍ തേടുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണര്‍ പറഞ്ഞു. 5 വർഷം കൊണ്ട് കേരളം പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടും. കൃഷിഭവനുകള്‍ സ്മാര്‍ട്ട് കൃഷിഭവനാക്കും. കാര്‍ഷിക ഉത്പാദനം 50 ശതമാനം വര്‍ധിപ്പിക്കും.  കർഷകർക്കുള്ള വെറ്ററിനറി സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. പാലക്കാട് മാതൃകയിൽ രണ്ട് ആധുനിക റൈസ് മില്ലുകൾ സ്ഥാപിക്കും.  യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോർപറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണര്‍ പറഞ്ഞു.

    Read More »
  • Top Stories
    Photo of താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗവർണ്ണർ

    താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗവർണ്ണർ

    തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് അസാധാരണ ജനവിധി കൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാൻ. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍സര്‍ക്കാര്‍ തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും, ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ  ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് അസാധാരണ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞു. വെല്ലുവിളകള്‍ക്കിടയിലും സാമ്പത്തിക രംഗം ശക്തമാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവക്ക് മുന്‍ഗണന നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും കോവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ 20000 കോടി രൂപ ചിലവഴിച്ചു. സൗജന്യ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ആയിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കി. കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ണായ പങ്കണ് വഹിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹായം നല്‍കിയവരെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

    Read More »
  • Top Stories
    Photo of നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്രം

    നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നീട്ടി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഏപ്രിൽ 29-ന് പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ജൂൺ 30 വരെ തുടരണം. നിർദേശമനുസരിച്ചുള്ള ഓക്സിജൻ കിടക്കൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, താത്കാലിക ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ഉചിതമായ സമയത്ത് മാത്രമായിരിക്കണം. ഘട്ടം ഘട്ടമായി വേണം ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍. 10 ശതമാനം കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്നു നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് കഴിഞ്ഞ 20 ദിവസമായി കോവിഡ് കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    Read More »
  • Top Stories
    Photo of രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1.86 ലക്ഷം കോവിഡ് രോഗികൾ

    രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1.86 ലക്ഷം കോവിഡ് രോഗികൾ

    ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1,86,364 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യ്തു. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 2,75,55,457 ആയി ഉയർന്നു. ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടത് 3,18,895 പേരാണ്. 23,43,152 സജീവകേസുകളാണ് രാജ്യത്തുളളത്.

    Read More »
  • News
    Photo of പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത്

    പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത്

    തിരുവനന്തപുരം :  സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാവധിക്ക് അടുത്തായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാനടത്തിപ്പ് ക്രമീകരണങ്ങള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിര്‍ദേശിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കില്‍ അവരെ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം ജൂണ്‍ മാസം നടത്തും. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നു മുതല്‍ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of കോവിഡ് മൂലം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

    കോവിഡ് മൂലം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

    തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കുമെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പതിനെട്ടുവയസ്സുരെ 2000 രൂപ മാസം നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ

    സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളും നേത്ര പരിശോധകർ, കണ്ണട ഷോപ്പുകൾ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളടക്കം രണ്ട് ദിവസം തുറക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേത്ര പരിശോധകർ, കണ്ണട ഷോപ്പുകൾ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ക്രിത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന സ്ഥാപനങ്ങൾ, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്ന ഷോപ്പുകൾ, ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നത് അനുമതി നൽകുമെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കാവശ്യമുള്ള ശുചിത്വ വസ്തുക്കൾ നിർമാണ കേന്ദ്രങ്ങളിൽനിന്ന് മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാൻ അനുമതി നൽകും. മെറ്റൽ ക്രഷറുകൾ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവർത്തിപ്പിക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Read More »
Back to top button