Month: May 2021
- Top StoriesMay 27, 20210 142
കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,93,04,219 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8063 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4057, തിരുവനന്തപുരം 3054, എറണാകുളം 2700, പാലക്കാട് 1259, കൊല്ലം 2096, തൃശൂര്‍ 1920, ആലപ്പുഴ 1580, കോഴിക്കോട് 1505, കണ്ണൂര്‍ 959, കോട്ടയം 862, പത്തനംതിട്ട 776, കാസര്‍ഗോഡ് 568, ഇടുക്കി 549, വയനാട് 308 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, പാലക്കാട് 11, തിരുവനന്തപുരം, കൊല്ലം 10 വീതം, എറണാകുളം, കാസര്‍ഗോഡ് 9 വീതം,…
Read More » - Top StoriesMay 27, 20210 145
സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. പരിമിതികള്‍ക്ക് അകത്ത് നിന്ന് എല്ലാം ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതെന്നും വി ശിവന്‍കുട്ടി വിശദീകരിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പ്രവേശനോത്സവം നടക്കുന്നത്. കൈറ്റ് വിക്ടേഴ്സില്‍ നടക്കുന്ന വെര്‍ച്വല്‍ പ്രവേശനോത്സവം ലൈവില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കും. കുട്ടികളുടെ കലാ പരിപാടികളും ഉണ്ടാകും. അതിന് ശേഷം സംസ്ഥാന തല ഉദ്ഘാടനം പതിനൊന്ന് മണിക്ക് കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഒരു പക്ഷേ നേരിട്ടോ അല്ലെങ്കില്‍ ഓണ്‍ലൈനായോ പങ്കെടുക്കും. വിക്ടേഴ്സ് ചാനല്‍ വഴി പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീകരിക്കുമെന്നാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. സ്കൂള്‍ തല ഓണ്‍ ലൈന്‍ ക്ലാസ് ഘട്ടം ഘട്ടം ആയി മാത്രമെ നടപ്പാക്കാനാകൂ എന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ ഡിജിറ്റല്‍ സൗകര്യങ്ങളും ഏത് രീതിയില്‍ പഠിപ്പിക്കണം എന്നും അടക്കമുള്ള കാര്യങ്ങളും വിശദമായി ആലോചിക്കും. ഒരുപക്ഷേ പത്താം ക്ലാസിലേക്ക് മാത്രമായി ഓണ്‍ലൈന്‍ സംവാദ ക്ലാസുകള്‍ പരിമിതപ്പെടുത്താനുള്ള തീരുമാനം അടക്കം ഉണ്ടായേക്കും. സംവാദ ക്ലാസ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു. ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ക്ലാസുകളില്‍ വേണ്ട ഭേദഗതി വരുത്തിയായിരിക്കും ക്ലാസുകള്‍ തുടങ്ങുക. ആദ്യം റിവിഷന്‍ ആയിരിക്കും നടത്തുക. ആദ്യ ആഴ്ച ബ്രിഡ്ജ് ക്ലാസുകളും കുട്ടികളുടെ ആത്മവിശ്വാസം കൂട്ടാനും നടപടി എടുക്കും. 29 നു രാവിലെ 10 നു മണക്കാട് സ്കൂളില്‍ വെച്ചാണ് പാഠ പുസ്തക വിതരണത്തിന്‍റെ ഔദ്യോഗിക ഉത്ഘാടനം. എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി. പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിവിധ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് ടു ക്ലാസ് ജൂണ്‍…
Read More » - Top StoriesMay 27, 20210 141
രാജ്യത്ത് 24 മണിക്കൂറിനിടെ 2.11ലക്ഷം പേർക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,11,298 പേര്‍ക്ക്. 2,83,135 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3847 പേരാണ് മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,73,69,093 ആയി. ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,15,235 പേരാണ്. നിലവില്‍ 24,19,907 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,26,95,874 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More » - Top StoriesMay 27, 20210 135
ഇന്ധനവില ഇന്നും കൂട്ടി
കൊച്ചി : ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്. ഈ മാസം പതിനാലാം തവണയാണ് വില കൂടുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 93.90 രൂപയും ഡീസൽ വില 89.28 രൂപയും ആയി വർദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 96 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
Read More » - Top StoriesMay 26, 20210 149
കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7882 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4587, എറണാകുളം 3321, പാലക്കാട് 1846, കൊല്ലം 2824, തിരുവനന്തപുരം 2705, തൃശൂര്‍ 2187, ആലപ്പുഴ 2168, കോഴിക്കോട് 1780, കോട്ടയം 1413, കണ്ണൂര്‍ 1199, ഇടുക്കി 981, പത്തനംതിട്ട 884, കാസര്‍ഗോഡ് 556, വയനാട് 359 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, തിരുവനന്തതപുരം, തൃശൂര്‍ 12 വീതം, കൊല്ലം 10, പാലക്കാട്, കാസര്‍ഗോഡ് 8 വീതം,…
Read More » - Top StoriesMay 26, 20210 163
രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി. 24 മണിക്കൂറിനിടെ 2,95,955 പേര്‍ രാജ്യത്ത് കോവിഡ് രോഗമുക്തി നേടി. ആകെ 2,43,50,816 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടി. നിലവില്‍ 24,95,591 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,157 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ കോവിഡ് ബാധ മൂലം മരിച്ചത് 3,11,388 പേരാണ്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,06,62,456 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More » - Top StoriesMay 26, 20210 144
‘യാസ്’ കര തൊട്ടു
കൊൽക്കത്ത : ‘യാസ്’ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കര തൊട്ടു. രാവിലെ ഒമ്പത് മണിയോടെയാണ് ‘യാസ്’ കരയിൽ ആഞ്ഞുവീശിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെ ബലാസോറിന് തെക്ക് കിഴക്കാണ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിച്ചത്. പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ കനത്ത കാറ്റാണ് വീശുന്നത്. തിരമാല ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ ചില മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒഡീഷയിലും പശ്ചിമ ബംഗാളിലും ശക്തമായ മഴയാണ് പെയ്യുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. മണിക്കൂറിൽ 170 കി.മീറ്റർ വേഗതിയിൽ കൊടുങ്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുകയും ഉച്ചയോടെ വടക്കൻ ഒഡീഷ, ബംഗാൾ തീരം കടക്കുകയും ചെയ്യും. പ്രതീക്ഷിക്കുന്ന പരമാവധി വേഗത – മണിക്കൂറിൽ 185 കിലോമീറ്റർ – മണിക്കൂറിൽ 155 കിലോമീറ്ററായി പരിഷ്ക്കരിച്ചു. ഇത് വൈകുന്നേരത്തോടെ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയായി കുറയുമെന്നുമാണ് പ്രവചിക്കുന്നത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളിൽ അതിജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽനിന്ന് പതിനൊന്നു ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും പരക്കെ മഴയാണ് അനുഭവപ്പെടുന്നത്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്.
Read More » - Top StoriesMay 26, 20210 137
കനത്ത ജാഗ്രത; യാസ് ചുഴലിക്കാറ്റ് കരയിലേക്ക്
കൊൽക്കത്ത : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. ഒഡിഷ തീരത്ത് ദമ്ര പോര്‍ട്ടിനും പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ ദമ്ര – ബാലസോര്‍ സമീപത്തു കൂടി മണിക്കൂറില്‍ പരമാവധി 130 മുതല്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് കരയിലേക്കുള്ള പ്രവേശനം. ഉച്ചയോടെ ചുഴലിക്കാറ്റ് പൂര്‍ണ്ണമായി കരയിലേക്ക് കടക്കും. ‘അതിതീവ്ര ചുഴലിക്കാറ്റ്’ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന ‘യാസ്’ മണിക്കൂറിൽ 290 കിലോമീറ്റർവരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ, ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽനിന്ന് പതിനൊന്നുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. പശ്ചിമബംഗാൾ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്. കേരളത്തിൽ പല ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്.
Read More » - Top StoriesMay 26, 20210 129
സുബോധ് കുമാര്‍ ജെയ്‌സ്വാൾ സിബിഐ ഡയറക്ടർ
ന്യൂഡൽഹി : സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജെയ്‌സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ സിഐഎസ്‌എഫ് ഡയറക്ടര്‍ ജനറലായിരുന്നു സുബോധ് കുമാര്‍. മഹാരാഷ്ട്ര മുന്‍ ഡിജിപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോയില്‍ ഒന്‍പത് വര്‍ഷത്തെ സേവനവും ജയ്‌സ്വാളിനുണ്ട്. 1985 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഓഫീസറാണ് ജെസ്വാള്‍. ഉന്നതാധികാര സമിതി യോഗത്തില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കം 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗത്തില്‍ ആറ് മാസത്തില്‍ താഴെ വിരമിക്കാന്‍ ബാക്കിയുള്ളവരെ പരിഗണിക്കേണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അതാണ് സുബോധ് കുമാറിന് അവസരം ലഭിക്കാന്‍ കാരണം. യോഗ്യതകളില്‍ ഏറ്റവും സീനിയോറിറ്റിയും സുബോധ് കുമാറിനായിരുന്നു. സശസ്ത്ര സീമാ ബല്‍ ഡിജി കെആര്‍ ചന്ദ്ര, ആഭ്യന്തര മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി കൗമുദി എന്നിവരായിരുന്നു അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. ചുരുക്കപ്പട്ടികയില്‍ ബെഹ്‌റ ഇടംപിടിച്ചിരുന്നില്ല. ഋഷികുമാര്‍ ശുക്ല ഫെബ്രുവരിയില്‍ വിരമിച്ചതോടെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്.അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയ്ക്കായിരുന്നു പുതിയ ഡയറക്ടര്‍ വരുന്നത് വരെ സിബിഐയുടെ ചുമതല. 2006ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച സംഘത്തില്‍ മഹാരാഷ്ട്ര പോലീസ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
Read More » - Top StoriesMay 25, 20210 140
കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,90,24,615 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,502 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2005 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 5148, പാലക്കാട് 1789, തിരുവനന്തപുരം 2978, എറണാകുളം 2941, കൊല്ലം 2860, ആലപ്പുഴ 2478, തൃശൂര്‍ 2123, കോഴിക്കോട് 1817, കോട്ടയം 1455, കണ്ണൂര്‍ 1134, പത്തനംതിട്ട 1037, ഇടുക്കി 768, കാസര്‍ഗോഡ് 586, വയനാട് 388 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, വയനാട് 13, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, തൃശൂര്‍ 7, തിരുവനന്തപുരം,…
Read More »