Month: May 2021

  • Top Stories
    Photo of രാജ്യത്ത് 24 മണിക്കൂറിനിടെ 1.96 ലക്ഷം കോവിഡ് രോഗികൾ

    രാജ്യത്ത് 24 മണിക്കൂറിനിടെ 1.96 ലക്ഷം കോവിഡ് രോഗികൾ

    ന്യൂഡല്‍ഹി : ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,427 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 25,86,782 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളിൽ 3,26,850 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി. ഇതില്‍2,40,54,861 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 3511 പേരാണ് രാജ്യത്ത്  വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3,07,231 ആയി. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 19,85,38,999പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

    Read More »
  • Top Stories
    Photo of എം.ബി രാജേഷ് ഇനി സഭാ നാഥൻ

    എം.ബി രാജേഷ് ഇനി സഭാ നാഥൻ

    തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകൾ ലഭിച്ചാണ് എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. എതിർസ്ഥാനാർഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. എം. ബി രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. രാവിലെ പ്രോടേം സ്പീക്കറുടെ നേതൃത്വത്തിൽ നടന്ന വോട്ടെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവർണറുടെ നയപ്രഖ്യാപനത്തിനായി 28-ന് ചേരും.

    Read More »
  • Top Stories
    Photo of ട്രിപ്പിൾ ലോക്ക്ഡൗണിലും രോഗവ്യാപനം കുറയാതെ മലപ്പുറം; നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും: മുഖ്യമന്ത്രി

    ട്രിപ്പിൾ ലോക്ക്ഡൗണിലും രോഗവ്യാപനം കുറയാതെ മലപ്പുറം; നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും: മുഖ്യമന്ത്രി

    മലപ്പുറം : ഒമ്പത് ദിവസം പിന്നിട്ട ട്രിപ്പിൾ ലോക്ക്ഡൗണിലും രോഗവ്യാപനം കുറയാത്ത മലപ്പുറം ജില്ലയിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. സർക്കാർ നടത്തുന്ന തീവ്ര ശ്രമങ്ങൾക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് ഇപ്പോൾ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് ഇതിൻറെ വ്യാപ്തി വർധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികൾ സജ്ജീകരിക്കും. ഇതിന് പുറമെ 400 ബെഡുകളുള്ള സിഎഫ്എൽടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്റ്റെബിലൈസേഷൻ സെൻററുകൾ ഒരുക്കും. ഇവിടെ ഓക്സിജൻ പാർലറുകളും അടിയന്തരമായി നൽകേണ്ട ചികിൽസകൾക്കുള്ള സൗകര്യങ്ങളുമുണ്ടാവും. 15 മെഡിക്കൽ ബ്ലോക്കുകളിലും പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലയിൽ പൊലീസ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം വ്യാപകമായ പരിശോധന നടത്തിവരികയാണ്. തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആളുകൾ വീടിന് പുറത്തിറങ്ങാവു. ഇക്കാര്യത്തിൽ സർക്കാരിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ക്വാറൻറൈനിലുളളവർ പുറത്തിറങ്ങിയാൽ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്എൽടിസികളിലേക്ക് മാറ്റും. ട്രിപ്പിൾ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആൻറിജൻ പരിശോധന നടത്തി പോസിറ്റീവായവരെ സിഎഫ്എൽടിസികളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പർക്കമുള്ളവരും പരിശോധനയ്ക്ക് സ്വയം സന്നദ്ധരായി സ്വയം മുന്നോട്ടുവന്നാലേ രോഗവ്യാപനം തടയാൻ സാധിക്കൂ. മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    Read More »
  • Top Stories
    Photo of ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരമമുള്ളത്: മുഖ്യമന്ത്രി

    ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരമമുള്ളത്: മുഖ്യമന്ത്രി

    തിരുവനന്തപുരം : ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരമമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. അത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ്. ഒരിക്കല്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ പോര്‍ട്ടുകളുമായി വലിയ ബന്ധമാണ്. അവര്‍ ചികിത്സയ്ക്ക് എത്തുന്നത് നമ്മുടെ നാട്ടിലാണ്.ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. തീര്‍ത്തും സങ്കുചിത താതപര്യങ്ങളോടുള്ളു കൂടിയുള്ള നീക്കങ്ങല്‍ അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകള്‍

    സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകള്‍

    തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണിനിടെ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി. നിശ്ചിത ദിവസം കട തുറക്കാന്‍ അനുവദിക്കും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. വാഹനങ്ങള്‍ തടയാന്‍ പാടി്ല്ല. വയനാട്ടിലും ഇടുക്കിയിലും മലഞ്ചരക്ക് കടകള്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസം മലഞ്ചരക്ക് കടകള്‍ തുറക്കാനും അനുമതി നല്‍കും. റബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ഇടാനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിശ്ചിത ദിവസം ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1090 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2443, മലപ്പുറം 2456, പാലക്കാട് 1191, എറണാകുളം 1801, കൊല്ലം 1485, തൃശൂര്‍ 1412, ആലപ്പുഴ 1269, കോഴിക്കോട് 1224, കോട്ടയം 1010, കണ്ണൂര്‍ 877, ഇടുക്കി 503, കാസര്‍ഗോഡ് 430, പത്തനംതിട്ട 313, വയനാട് 142 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, തൃശൂര്‍ 12, വയനാട്, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 9, എറണാകുളം 7, കൊല്ലം 6, പത്തനംതിട്ട 4, ഇടുക്കി, മലപ്പുറം,…

    Read More »
  • Top Stories
    Photo of രാജ്യത്ത് 24 മണിക്കൂറിനിടെ 4,454 കോവിഡ് മരണം

    രാജ്യത്ത് 24 മണിക്കൂറിനിടെ 4,454 കോവിഡ് മരണം

    ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്.ഇതോടെ  ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. 2,37,28,011 പേര്‍ രോഗമുക്തി നേടി. നിലവില്‍ 27,20,716പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 19,60,51,962 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

    Read More »
  • Top Stories
    Photo of സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കും

    സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കും

    തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നാളെയാണ് സ്പീക്കര്‍ തെര‍ഞ്ഞെടുപ്പ്. എം ബി രാജേഷാണ് എല്‍ഡിഎഫിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടരുകയാണ്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കര്‍ പിടിഎ റഹീമിന് മുന്നിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. 28-നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിനാണ് ബജറ്റ്.

    Read More »
  • Top Stories
    Photo of നിയമസഭാ സമ്മേളനം തുടങ്ങി; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

    നിയമസഭാ സമ്മേളനം തുടങ്ങി; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

    തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എംഎൽഎ മാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോൾ നടക്കുന്നത്. 53 പുതുമുഖ എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒമ്പത് മണിമുതൽ പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുമ്പാകെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. അക്ഷരമാലാക്രമത്തിലാണ് അംഗങ്ങളെ വിളിക്കുന്നതും സത്യപ്രതിജ്ഞ ചെയ്യുന്നതും. ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നൽകാം. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. പ്രതിപക്ഷ സ്ഥാനാർഥി പി സി വിഷ്ണുനാഥ്‌ ആണ്. ജൂൺ 14 വരെ 14 ദിവസമാണ് ഇപ്പോൾ സഭ ചേരാൻ  തീരുമാനിച്ചിട്ടുള്ളത്. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും.

    Read More »
  • Top Stories
    Photo of ജനനായകന് ഇന്ന് 76-ന്റെ നിറവ്

    ജനനായകന് ഇന്ന് 76-ന്റെ നിറവ്

    തിരുവനന്തപുരം : പിണറായി വിജയൻ എന്ന ജനനായകന് ഇന്ന് 76-ന്റെ നിറവ്. ഭരണത്തിൽ ചരിത്രം കുറിച്ച് രണ്ടാമൂഴം ലഭിച്ചതിന്റെ ഇരട്ടിമധുരമുണ്ട് ഈ പിറന്നാളിന്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു. 5 വര്‍ഷം മുന്‍പ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്‍റെ ജന്‍മദിനത്തെ കുറിച്ച്‌ തുറന്നു പറഞ്ഞത്. 5 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജന്മദിനം കടന്ന് വരുമ്പോള്‍ പിണറായി വിജയൻ  കേരളരാഷ്ട്രീയത്തിൽ ചരിത്രം കുറിച്ച് വിജയക്കൊടി പാറിച്ചിരിക്കുകയാണ്. 1944 മെയ് 24 ന് കണ്ണൂർ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകനായായിരുന്നു വിജയന്റെ ജനനം. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യവും ചെങ്കൊടി മുറുകെപ്പിടിച്ച കൗമാരവും യൗവ്വനവും. ഒന്നരപതിറ്റാണ്ട് കാലം കർക്കശക്കാരനായ പാർട്ടി സെക്രട്ടറിയിൽനിന്ന് ജനപ്രീയനായ മുഖ്യമന്ത്രിയിലേക്കുള്ള പിണറായി വിജയന്റെ യാത്ര ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു. ആർത്തിരച്ചുവന്ന പ്രളയങ്ങളിലും കോവിഡ് മഹാമാരിയിലും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകർന്ന നേതാവ്.

    Read More »
Back to top button