Month: May 2021
- Top StoriesMay 24, 20210 161
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് മുതൽ
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക. രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുമ്പാകെയാണ് സത്യപ്രതിജ്ഞ. ആദ്യദിവസം സത്യപ്രതിജ്ഞ മാത്രമേയുള്ളൂ. 53 പുതുമുഖങ്ങളും ഇന്ന് എംഎൽഎ മാരായി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 14 വരെ 14 ദിവസമാണ് ഇപ്പോൾ സഭ ചേരാൻ തീരുമാനിച്ചിട്ടുള്ളത്. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നൽകാം. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. പ്രതിപക്ഷം മത്സരിക്കുമോ എന്നു തീരുമാനമായിട്ടില്ല. 26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും.
Read More » - Top StoriesMay 23, 20210 147
കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3943, എറണാകുളം 2771, പാലക്കാട് 1805, തിരുവനന്തപുരം 2572, തൃശൂര്‍ 2493, കൊല്ലം 2086, കോഴിക്കോട് 1881, ആലപ്പുഴ 1709, കോട്ടയം 1217, കണ്ണൂര്‍ 1168, ഇടുക്കി 789, പത്തനംതിട്ട 785, കാസര്‍ഗോഡ് 539, വയനാട് 466 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, എറണാകുളം 9, പാലക്കാട്, വയനാട് 6 വീതം,…
Read More » - Top StoriesMay 23, 20210 152
രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 2.40 ലക്ഷം കൊവിഡ് കേസുകള്‍
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,55,102 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,65,30,132 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 3741 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2,99,266 ആയി. രാജ്യത്ത് മൊത്തം കോവിഡ് കേസുകളിൽ 58.83% രോഗികളും തമിഴ്നാട്, കര്‍ണാടക, കേരള, മഹാരാഷ്ട്ര ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളതാണ്. 14.89% കേസുകള്‍ തമിഴ്നാട്ടില്‍ നിന്നും മാത്രമുളളതാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടില്‍ 35,873 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക-31,183, കേരള-28,514, മഹാരാഷ്ട്ര-26,133, ആന്ധ്രപ്രദേശ്-19,981 എന്നിങ്ങനെയാണ് മറ്റു നാലു സംസ്ഥാനങ്ങളിലെ കണക്കുകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 682 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം കര്‍ണാടകയില്‍ 451 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സി.എം.ആര്‍ന്റെ കണക്കുകള്‍ പ്രകാരം മേയ് 22 ന് 21,23,782 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. ഇതുവരെ ഇന്ത്യയില്‍ 32,86,07,937 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുളളത്. ഇതുവരെ 19,50,04,184 പേർക്ക് വാക്സിൻ നൽകിയിട്ടുള്ളതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read More » - Top StoriesMay 23, 20210 134
ലതികാ സുഭാഷ് എന്‍സിപിയിലേക്ക്
തിരുവനന്തപുരം : നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയുമായി ലതിക ചര്‍ച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ എനിക്ക് കഴിയുകയില്ല. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എന്‍സിപിയുമായി സഹകരിക്കുന്നതെന്ന് ലതികാ സുഭാഷ് വ്യക്തമാക്കി. നിയമസഭാ സീറ്റ് കിട്ടാത്തതില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചാണ് ലതിക പാര്‍ട്ടി വിട്ടത്. ഇത് കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്ന ലതിക 7,624 വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക കാരണമായി മാറി. അതിന് പിന്നാലെയാണ് എന്‍സിപിയിലേക്ക് മാറാനുള്ള തീരുമാനം. പാര്‍ട്ടി പ്രസിഡന്‍റായതിന് ശേഷം പിസി ചാക്കോ ലതികാ സുഭാഷുമായി സംസാരിച്ചിരുന്നു. പ്രവര്‍ത്തനപരിചയം കണക്കിലെടുത്ത് എന്‍സിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷ് പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ വരും ദിവസങ്ങളിൽ എന്‍സിപിയിലേക്ക് അടുപ്പിക്കുകയാണ് പി സി ചാക്കോയുടെ ലക്ഷ്യം.
Read More » - Top StoriesMay 23, 20210 141
യാസ് ചുഴലിക്കാറ്റ്: കേരളത്തിൽ മഴ ശക്തമാകും
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം യാസ് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25-ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 26-ന് കൊല്ലം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ കനത്തമഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ബുധനാഴ്ച പശ്ചിമബംഗാള്‍-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍വരെ വേഗമുണ്ടാവും. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. 72 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. എന്നാല്‍ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. മെയ് 26 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം തൊടും. ഒമാന്‍ നിര്‍ദ്ദേശിച്ച യാസ് എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താല്‍ കേരളത്തിലും മഴ ശക്തിപ്രാപിക്കും. ഇരുപത്തിയാറാം തീയതി വരെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ ഇടിയോട് കൂടിയ മഴയാണ് പ്രവചിക്കപ്പെടുന്നത് .
Read More » - Top StoriesMay 22, 20210 160
ഗുസ്തി ചാമ്പ്യന്റെ കൊലപാതകം: ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ
ചണ്ഡീഗഢ് : മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിലെ ജലന്ധറിൽ നിന്ന് ഡൽഹി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പമാണ് സുശീലിനെ അറസ്റ്റ് ചെയ്തത്. സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയിരുന്നു. ഒളിവിൽ കഴിയുന്ന സുശീൽ കുമാറിനെതിരേ ഡൽഹി പോലീസ് ലുക്കൗട്ട് നോട്ടീസും പിന്നാലെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മെയ് നാലാം തീയതിയാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കൊല്ലപ്പെട്ടത്. ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം. മറ്റ് ഗുസ്തി താരങ്ങൾക്ക് മുന്നിൽ സാഗർ റാണ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
Read More » - NewsMay 22, 20210 135
മൂഴിയാര്‍ വനത്തിൽ ഉരുള്‍പൊട്ടല്‍: പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട : മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍. മൂഴിയാര്‍ വനത്തിനുള്ളില്‍ ആറുമണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read More » - Top StoriesMay 22, 20210 137
മൺസൂൺ കാലം: ഗുരുതര രോഗമുള്ളവർക്ക് ആശുപത്രികളിൽ നിന്നും ഒരു മാസത്തേയ്ക്ക് മരുന്നുകൾ നൽകണം
തിരുവനന്തപുരം : മൺസൂൺകാലം ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ചികിത്സ മുടങ്ങാൻ പാടില്ലാത്ത ഗുരുതര രോഗമുള്ളവർക്ക് ആശുപത്രികളിൽ നിന്നും ഒരു മാസത്തേയ്ക്ക് മരുന്നുകൾ നൽകണമെന്ന് മുഖ്യമന്തി പിണറായി വിജയൻ. ആശുപത്രികൾ എല്ലാം രണ്ടാഴ്ചകളിലേയ്ക്കുള്ള മരുന്നുകളുടെ സ്റ്റോക്ക് കൂടുതലായി എപ്പോഴും കരുതണം. ഡോക്സി സൈക്ളിൻ, ഒആർഎസ്, ബ്ലീച്ഛിങ് പൗഡർ, മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ നിർബന്ധമായും ആ സ്റ്റോക്കിൽ ആവശ്യത്തിനുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൺസൂൺ കാലം ആരംഭിക്കാൻ ഇനി അധിക ദിവസങ്ങളില്ല. കോവിഡ് രോഗവ്യാപനം കൂടി നിലനിൽക്കുന്ന കാലമായതിനാൽ നമുക്കു മുന്നിലുള്ള വെല്ലുവിളി കൂടുതൽ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തെ മുൻകൂട്ടിക്കണ്ടുകൊണ്ട് ആരോഗ്യസംവിധാനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സയിൽ കഴിയുന്നവർ, ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ ചികിത്സയിലുള്ളവർ ഉൾപ്പെടെ ചികിത്സ മുടങ്ങാൻ പാടില്ലാത്ത ഗുരുതരമായ രോഗാവസ്ഥയുള്ളവരുടെ സമഗ്രമായ ലിസ്റ്റുകളും തയ്യാറാക്കും. അത്യാഹിത ഘട്ടങ്ങളിൽ ഇവരുടെ ചികിത്സകൾ മുടങ്ങാതെ നോക്കുന്നതിനു വേണ്ടിയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ ആളുകളെല്ലാം അവരുടെ മെഡിക്കൽ റെക്കോർഡുകൾ നിർബന്ധമായും കയ്യിൽ സൂക്ഷിച്ചു വയ്ക്കണം. അതോടൊപ്പം അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാനായി ജില്ലാ കൺട്രോൾ സെൽ, വാർഡ് മെമ്പർ, ഏതെങ്കിലും സന്നദ്ധസംഘടനയിൽ ഉള്ള വളണ്ടിയർമാരുടെ നമ്പറുകൾ എന്നിവയും സൂക്ഷിക്കണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പെടെ കോവിഡ് നേരിടാൻ വേണ്ടി മാത്രമായി ഉണ്ടാക്കിയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ ശക്തമായ മഴ മൂലമുണ്ടായേക്കാവുന്ന പ്രളയങ്ങളോ മണ്ണിടിച്ചിലോ പോലുള്ള ദുരന്തങ്ങൾ ബാധിച്ചേക്കാം. ക്യാമ്പുകളിൽ വലിയ ആൾക്കൂട്ടമുണ്ടാകാനുള്ള സാഹചര്യങ്ങളും മുൻകൂട്ടി കാണേണ്ടതുണ്ട്. അതോടൊപ്പം കോവിഡ് രോഗബാധയുള്ളവരുമായി ഇടകലരാനുള്ള സാധ്യതയും ക്യാമ്പുകളിൽ ഉണ്ടാകാം. മൺസൂൺ കാലരോഗങ്ങളും മഴ ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ പെട്ടുണ്ടാകുന്ന അപകടങ്ങളും കാരണം ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യപ്തമായേക്കാവുന്ന സാഹചര്യവും ഉടലെടുക്കാം. ഈ പ്രശ്നങ്ങളെല്ലാം പരമാവധി മറികടക്കാൻ സാധിക്കുന്ന മുന്നൊരുക്കങ്ങൾ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന ആശുപത്രികളിലെല്ലാം വലിയ അത്യാഹിതങ്ങളെ എങ്ങനെ നേരിടാമെന്നുള്ളതിനുള്ള മാനദണ്ഡം നടപ്പിലാക്കും. അതിനാവശ്യമായ പരിശീലനങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളുടെ കാര്യക്ഷമതാ പരിധിയ്ക്ക് മുകളിലോട്ട് പെട്ടെന്നു രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ കൈകാര്യം ചെയ്യാൻ ആവശ്യമായ സർജ് കപ്പാസിറ്റി പ്ലാനും തയ്യാറാക്കുകയും,…
Read More » - Top StoriesMay 22, 20210 139
കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി നടപടി ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സീന്‍ അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്സീന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍ ഇത്തരമാളുകളും രോഗവാഹകരാകാം എന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായാണ് അനുമാനം. എന്നാല്‍ അതിന് ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സംഭവിക്കുന്നത്. അത് വര്‍ധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച് സമയം നിര്‍ണായകമാണ്. പ്രാഥമികമായ കടമ ജീവന്‍ സംരക്ഷിക്കലാണ്. ഈ ഘട്ടത്തെ നേരിടാന്‍ വേണ്ട എല്ലാ കരുതലും മുഴുവന്‍ ജില്ലാ ആശുപത്രികളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനത്തിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ കേരളത്തില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. സര്‍ക്കാരിനൊപ്പം നിന്ന ജനത്തെ ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. ഈ ജാഗ്രത കുറച്ചുനാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരണം. അതിന് എല്ലാവരുടെയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Read More » - Top StoriesMay 22, 20210 136
എസ്‌എസ്‌എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി
തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം ജൂണ്‍ 1 മുതല്‍ ജൂണ്‍ 19 വരെയും എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും. മൂല്യ നിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. വീക്സിനേഷന്‍ മൂല്യ നിര്‍ണയത്തിന് മുന്‍പ് പൂര്‍ത്തീകരിക്കും. ആരോഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ ആലോചിച്ച് തീരുമാനിക്കും. പിഎസ്.സി അഡ്വൈസ് ഓണ്‍ലൈന്‍ വഴിയാക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More »