Month: May 2021
- News
എറണാകുളത്ത് ഇന്ന് മുതൽ ട്രിപ്പിൾ ലോക്ഡൗണിൽ ഇളവുകൾ
എറണാകുളം : ജില്ലയിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ഡൗണിൽ ഇളവുകൾ. ട്രിപ്പിൾ ലോക്ഡൗണിൽ അയവു വരുത്തുമെങ്കിലും മെയ് 30 വരെ ലോക്ഡൗൺ തുടരും. ഇതുപ്രകാരം നേരത്തെ വിവിധ ഉത്തരവുകളിലൂടെ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലയിലും ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന് മുതലുള്ള ഇളവുകളും നിയന്ത്രണങ്ങളും ആശുപത്രി സേവനങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ സേവനങ്ങളും ലഭ്യമാക്കും. മെഡിക്കൽ ഓഫീസർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആശുപത്രി സേവനങ്ങൾ എന്നിവയ്ക്കുള്ള ഗതാഗതം അനുവദനീയമാണ്. പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ബേക്കറികൾക്കും പ്രവർത്തിക്കാം. പരമാവധി ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കും. അത്യാവശ്യമല്ലാത്ത കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും. പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, വാട്ടർ കമ്മീഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, തുറമുഖം, റെയിൽവേ എന്നിവയുടെ ഓഫീസ് പ്രവർത്തിക്കും. ആരോഗ്യം, ആയുഷ്, റവന്യൂ, എൽഎസ്ജിഡി, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഇൻഡസ്ട്രീസ്, ലേബർ, സൂ, കേരള ഐടി മിഷൻ, ഇറിഗേഷൻ, വെറ്ററിനറി സർവീസസ്, സോഷ്യൽ ജസ്റ്റിസ് സ്ഥാപനങ്ങൾ, അച്ചടി, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ. പോലീസ്, എക്സൈസ്, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, ഫയർ & എമർജൻസി സേവനങ്ങൾ, ദുരന്ത നിവാരണ, വനം, ജയിലുകൾ, ജില്ലാ കളക്ടറേറ്റും ട്രഷറിയും, വൈദ്യുതി, ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖകൾ പ്രവർത്തിക്കും ഹോർട്ടികൾച്ചറൽ, ഫിഷറീസ്, പ്ലാന്റേഷൻ, മൃഗസംരക്ഷണ മേഖലകൾക്ക് പ്രവർത്തിക്കാം. . നശിക്കുന്ന കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും വിപണനവും അനുവദിക്കും. വാണിജ്യ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടും. മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവയുടെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കേന്ദ്ര സർക്കാർ സേവനങ്ങളായ പെട്രോനെറ്റ് / എൽ.എൻ.ജി വിതരണം, വിസ കോൺസുലർ സർവീസുകൾ/ ഏജൻസികൾ, റീജണൽ പാസ്പോർട്ട് ഓഫീസുകൾ, കസ്റ്റംസ് സർവീസുകൾ, ഇ.എസ്.ഐ സർവീസുകൾ എന്നിവ ലോക്ഡൗണിൽ നിന്നും ഒഴിവാക്കി. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗതാഗത വകുപ്പ് , വനിത -ശിശു വികസന വകുപ്പ് ,…
Read More » - News
യൂത്ത് കോൺഗ്രസ് നേതാവ് ശാസ്താംകോട്ട സുധീർ അന്തരിച്ചു
കൊല്ലം : യൂത്ത് കോൺഗ്രസ് നേതാവും കൊല്ലം ഡി.സി.സി.ജനറൽ സെക്രട്ടറിയുമായ ശാസ്താംകോട്ട സുധീർ (40) അന്തരിച്ചു. രോഗബാധിതനായതിനെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കേരളത്തിലെ വിദ്യാർഥി-യുവജന സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ബി.റൂബി (അധ്യാപിക, മൈനാഗപ്പള്ളി ചിത്തിരവിലാസം യു.പി.സ്കൂൾ). മക്കൾ: ഹയാൻ, ഹൈഫ. ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 10.30-ന് കൊല്ലം ഡി.സി.സി.ഓഫീസിലും തുടർന്ന് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുവയ്ക്കും. കബറടക്കം രണ്ടിന് ശാസ്താംകോട്ട പള്ളിശേരിക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
Read More »