Month: May 2021
- Cinema
മലയാളത്തിന്റെ മഞ്ഞിൽ വിരിഞ്ഞ പൂവിന് ഇന്ന് ജന്മദിനം
മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് ഇന്ന് പിറനാൾ ദിനം. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെന്ന വില്ലനിൽ നിന്ന് നരസിംഹമായി, നരനായി, പുലിമുരുകനായി, ആറാം തമ്പുരാനായി, വാഴുന്ന മോഹൻലാൽ ഇന്ന് 61ാം വയസ്സിന്റെ ചെറുപ്പത്തിലാണ്. മമ്മൂട്ടി യടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്. 3 വയസ്സുള്ള കുട്ടി മുതൽ 103 വയസ്സുള്ള വൃദ്ധർ വരെ ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും, കോൺട്രാക്ടർ സി പിയും, ഡോക്ടർ സണ്ണിയും, ദാസനും ജോജിയും, സേതുമാധവനും, സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനില്‍ക്കുന്നു. മോഹൻലാലിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് ആഘോഷങ്ങളാണ്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബിമലയിൽ തുടങ്ങിയ സംവിധായകരുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ഒരുപിടി ചിത്രങ്ങൾ മോഹൻലാലിനെ മലയാളികളുടെ അനുജനും ചേട്ടനും മകനും കാമുകനും ഒക്കെ ആക്കിത്തീർത്തു. മഹാനടന്റെ വേഷത്തിൽ നിന്നും സംവിധായകനിലേക്ക് ഇടക്കാല ചുവടുമാറ്റം നടത്തിയിരിക്കയാണ് ‘ബറോസ്’ എന്ന ചിത്രത്തിലൂടെ പ്രിയനടൻ. ‘ബറോസിനും’ ‘കുഞ്ഞാലിമരക്കാരിനും’ ആയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക ലക്ഷങ്ങൾ. പ്രിയ നടന് പിറന്നാൾ ആശംസകൾ.. ♥️
Read More » - News
പിണറായിയ്ക്ക് ആശംസകൾ അറിയിച്ച് ചെന്നിത്തല
തിരുവനന്തപുരം : പിണറായി വിജയന് ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോണിൽ വിളിച്ചാണ് ആശംസകളറിയിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കുന്നില്ല, കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാതെ ഓൺലൈനിൽ ചടങ്ങ് കാണുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ചെന്നിത്തല അറിയിച്ചത്. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കുന്ന പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല. അതേ സമയം കോവിഡ് വ്യാപനം അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓൺലൈനിൽ ചടങ്ങ് കാണും. സഹകരിക്കേണ്ട കാര്യങ്ങളിൽ പൂർണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു.
Read More »