Month: May 2021

  • Top Stories
    Photo of വി. ശിവൻകുട്ടി വിദ്യാഭ്യാസ – തൊഴിൽ മന്ത്രി; ബാലഗോപാൽ ധനകാര്യം

    വി. ശിവൻകുട്ടി വിദ്യാഭ്യാസ – തൊഴിൽ മന്ത്രി; ബാലഗോപാൽ ധനകാര്യം

    തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമരൂപമായി. വി. ശിവൻകുട്ടി വിദ്യാഭ്യാസ – തൊഴിൽ മന്ത്രിയാകും. കെ.എൻ.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ. ബിന്ദുവിനായിരിക്കും. കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും.  വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണൻകുട്ടിക്ക് നൽകി. ദേവസ്വം മുതിർന്ന നേതാവ് കെ. രാധാകൃഷ്ണന് നൽകി. തദ്ദേശസ്വയംഭരണം, എക്സൈസും എം.വി. ഗോവിന്ദന് നൽകി. പി.എ. മുഹമ്മദ്റിയാസിന് പൊതുമരാമത്ത്, ടൂറിസം, വി.എൻ. വാസവന് സഹകരണം, രജിസ്ട്രേഷൻ, ആന്റണി രാജു- ഗതാഗതം, എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്, റോഷി അഗസ്റ്റിൻ–ജലവിഭവ വകുപ്പ്, അഹമ്മദ് ദേവർകോവിൽ- തുറമുഖം, സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം, വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം, കെ.രാജൻ- റവന്യു, പി.പ്രസാദ്- കൃഷി, ജി.ആർ. അനിൽ- സിവിൽ സപ്ലൈസ് ബുധനാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. അതേസമയം, മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.

    Read More »
  • Top Stories
    Photo of രാജ്യത്ത് 24 മണിക്കൂറിനിടെ 2.67 പേര്‍ക്ക്‌ കോവിഡ്

    രാജ്യത്ത് 24 മണിക്കൂറിനിടെ 2.67 പേര്‍ക്ക്‌ കോവിഡ്

    ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. 24 മണിക്കൂറിനിടെ 3,89,851പേര്‍ രോഗമുക്തരായി. നിലവില്‍ 32,26,719 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 2,54,96,330 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്​. 2,19,86,363 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 24 മണിക്കൂറിനിടെ 4529 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 2,83,248 ആയി ഉയര്‍ന്നു. ഇതുവരെ 18,58,09,302 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

    Read More »
  • Top Stories
    Photo of മന്ത്രിസ്ഥാനം പങ്കിടില്ല; 5 കൊല്ലവും മന്ത്രി ശശീന്ദ്രൻ തന്നെ

    മന്ത്രിസ്ഥാനം പങ്കിടില്ല; 5 കൊല്ലവും മന്ത്രി ശശീന്ദ്രൻ തന്നെ

    തിരുവനന്തപുരം : എൻ.സി.പിയുടെ മന്ത്രിസ്ഥാനം തോമസ് കെ. തോമസുമായി പങ്കിടേണ്ടതില്ലെന്ന് നേതൃയോഗത്തിൽ തീരുമാനം. എ.കെ. ശശീന്ദ്രൻ തന്നെ അഞ്ചു വർഷവും മന്ത്രിസ്ഥാനത്ത് തുടരും. പാർട്ടിക്ക് ലഭിച്ച ഏക മന്ത്രിസ്ഥാനം പരിചയ സമ്പന്നനായ എ.കെ. ശശീന്ദ്രൻ തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണ് എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായത്. തോമസ് കെ. തോമസ് നിയമസഭാകക്ഷി നേതാവാകും. ഇന്നു ചേർന്ന യോഗത്തിൽ എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും രണ്ടര വർഷംവീതം മന്ത്രിസ്ഥാനം നൽകണമെന്ന അഭിപ്രായം ഉയർന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ അടക്കമുള്ളവർ തോമസ് കെ. തോമസിനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിൽതന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയും ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്. എന്നാൽ, എ.കെ. ശശീന്ദ്രൻ തന്നെ മന്ത്രിസ്ഥാനത്ത് തുടരട്ടെ എന്ന അഭിപ്രായമാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. തോമസ് കെ. തോമസിന് പരിചയസമ്പത്തില്ല, ആദ്യമായി എം.എൽ.എ. ആകുന്ന വ്യക്തിയാണ് എന്നീ കാരണങ്ങളാണ് അവർ ചൂണ്ടിക്കാട്ടിയത്. തോമസ് ചാണ്ടിയുടെ മരണത്തിനുശേഷം പൊതുരംഗത്ത് സജീവമായ അദ്ദേഹത്തിന് മതിയായ രാഷ്ട്രീയ പ്രവർത്തന പരിചയവും ഇല്ലെന്ന കാര്യവും സംസ്ഥാന സമിതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതോടെയാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന തീരുമാനത്തിൽ എൻ.സി.പി. എത്തിച്ചേർന്നത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,81,49,395 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2157 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4149, എറണാകുളം 3377, തിരുവനന്തപുരം 3116, കൊല്ലം 3309, പാലക്കാട് 1689, കോഴിക്കോട് 2416, ആലപ്പുഴ 2331, തൃശൂര്‍ 2294, കോട്ടയം 1726, കണ്ണൂര്‍ 1271, പത്തനംതിട്ട 1114, ഇടുക്കി 804, കാസര്‍ഗോഡ് 714, വയനാട് 611 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, തിരുവനന്തപുരം, എറണാകുളം 15 വീതം, കാസര്‍ഗോഡ് 13, കൊല്ലം 12, പാലക്കാട് 11,…

    Read More »
  • Top Stories
    Photo of എൻ.സി.പിയിൽ മന്ത്രിസ്ഥാനം പങ്കിടും

    എൻ.സി.പിയിൽ മന്ത്രിസ്ഥാനം പങ്കിടും

    തിരുവനന്തപുരം : എൻ.സി.പിയിൽ മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവെയ്ക്കാൻ തീരുമാനം. ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രൻ മന്ത്രിയാകും. പിന്നീട് തോമസ് കെ. തോമസും എൻ.സി.പി. മന്ത്രിയായി മന്ത്രിസഭയിലെത്തും. ഇന്ന് ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കഴിഞ്ഞ പിണറായി മന്ത്രിസഭയിലും എ.കെ. ശശീന്ദ്രൻ അംഗമായിരുന്നു. അതിനാൽ മന്ത്രിസ്ഥാനത്തിന് തുടർച്ച വേണമെന്നാണ് ശശീന്ദ്രൻ വിഭാഗം പാർട്ടിയിൽ ഉന്നയിച്ചത്. എന്നാൽ തോമസ് കെ. തോമസിനെ അനുകൂലിക്കുന്നവർ ഇതിനെതിരേ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ വീതംവെയ്ക്കാൻ നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചത്.

    Read More »
  • Top Stories
    Photo of പിണറായി ഒഴിച്ച് ബാക്കി എല്ലാം പുതുമുഖങ്ങൾ; മന്ത്രിമാരെ പ്രഖ്യാപിച്ച്‌ സിപിഎം

    പിണറായി ഒഴിച്ച് ബാക്കി എല്ലാം പുതുമുഖങ്ങൾ; മന്ത്രിമാരെ പ്രഖ്യാപിച്ച്‌ സിപിഎം

    തിരുവനന്തപുരം : പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച്‌ സിപിഎം. എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുള്‍ റഹ്മാന്‍, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. തൃത്താല എംഎല്‍എ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നല്‍കിയിട്ടുള്ളത്.പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്ളത്.

    Read More »
  • Top Stories
    Photo of രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളെ അണിനിരത്തി സിപിഐ

    രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളെ അണിനിരത്തി സിപിഐ

    തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളെ അണിനിരത്തി സിപിഐ. പി.പ്രസാദ്, കെ.രാജന്‍, ജി.ആര്‍.അനില്‍, ജെ.ചിഞ്ചുറാണി എന്നിവരാണ് സിപിഐയില്‍ നിന്നുള്ള മന്ത്രിമാര്‍. ഇ.ചന്ദ്രശേഖരന്‍ നിയമസഭാകക്ഷി നേതാവാകും കെ.രാജനാവും ഡെപ്യൂട്ടി ലീഡര്‍. പാര്‍ട്ടി വിപ്പായി ഇ.കെ.വിജയനേയും അടൂര്‍ എംഎല്‍എ ചിറ്റയം ​ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും ചേ‍ര്‍ന്നാണ് നാല് മന്ത്രിമാരേയും തെരഞ്ഞെടുത്തത്.

    Read More »
  • Top Stories
    Photo of രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ

    രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ

    ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. തുടർച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിൽ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുള്ള എണ്ണം 2,52,28,996 ആയി. 422436 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. നിലവിൽ 33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. അതേസമയം പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 4329 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,78,719 ആയി. രാജ്യത്ത് ഇതുവരെ 18,44,53,149 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

    Read More »
  • News
    Photo of 8.13 കോടി രൂപ തട്ടിയ പ്രതിയുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് മാത്രം

    8.13 കോടി രൂപ തട്ടിയ പ്രതിയുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് മാത്രം

    പത്തനംതിട്ട : കാനറ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ കൊല്ലം, ആവണീശ്വരം സ്വദേശി വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് മാത്രമാണ് ഉള്ളതെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രതിയുടെ അമ്മ, ഭാര്യ, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലെക്ക് ആറരക്കോടിയോളം രൂപ എത്തിയിരുന്നതായി നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതേസമയം, ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്നതിന് മുന്‍പ് പണം വിജീഷ് പണം മുഴുവന്‍ പിന്‍വലിച്ചു. ഈ പണം എവിടെ പോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനായി സംശയമുള്ള കൂടുതല്‍ അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിക്കും. തട്ടിയെടുത്ത പണത്തിൽ വലിയൊരു നിക്ഷേപം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഉടൻ ഏറ്റെടുക്കും.

    Read More »
  • Top Stories
    Photo of പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച 3:30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി

    പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച 3:30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രതിനിധികളും, ന്യായാധിപന്‍മാരും  ഉദ്യോഗസ്ഥരും ഉൾപ്പെടെ 500 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിവാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000 പേരെ ഉൾക്കൊള്ളാവുന്ന സ്ഥലമാണ് സെൻട്രൽ സ്റ്റേഡിയം എന്നും അവിടെ 500 പേരെ ഇത്തരമൊരു കാര്യത്തിന് പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമിര്‍പ്പിനിടയില്‍ തന്നെയാണ് സാധാരണനിലയില്‍ നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്വഴക്കവും. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ജനങ്ങളുടെ ആഘോഷ തിമിര്‍പ്പിനിടയില്‍ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചുരുക്കുന്നത്. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യ അല്ല എന്ന് കാണാന്‍ കഴിയും. 140 എംഎല്‍എമാരുണ്ട്. 29 എംപിമാരുണ്ട്. സാധാരണ നിലയില്‍ നിയമസഭാ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് തന്നെ. ജനാധ്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്സിക്യുട്ടീവും ജുഡീഷ്യറിയും. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമായ കാര്യമല്ല. ഈ സാഹചര്യത്തിലാണ് ന്യായാധിപന്‍മാരേയും ഉദ്യോഗസ്ഥരേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഈ മൂന്നിനേയും ഒഴിവാക്കാന്‍ കഴിയില്ല. ഇവമൂന്നും ഉള്‍പ്പെട്ടാലെ ജനാധിപത്യം അതിന്റെ സത്വയോടെ പുലരൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    Read More »
Back to top button