Top Stories

ഇന്നും ഇന്ധനവില കൂട്ടി .

കൊച്ചി : രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി . പെട്രോൾ വില ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്നു കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോൾ വില 96.50 രൂപയായി. ഡീസൽ വില 91.74 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.09 രൂപയുമാണ് വില. കോട്ടയത്തും പെട്രോൾ വില 95 കടന്നു. പെട്രോൾ ലിറ്ററിന് 95.09 രൂപയും ഡീസലിന് 90.45 രൂപയുമാണ് കോട്ടയത്തെ വില.

30 ദിവസത്തിനിടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് കൂട്ടിയത്. മേയിൽ മാത്രം 16 തവണ ഇന്ധന വില വർധിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button