Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 1.32 ലക്ഷം പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2713 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായ എട്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയാവുന്നത്. ആക്ടിവ് കേസുകള്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 77,420 കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,07,071 പേരാണ്.
രാജ്യത്തുടനീളം 2,85,74,350 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,65,97,655 പേര് രോഗമുക്തരായി. വിവിധ സംസ്ഥാനങ്ങളിലായി 16,35,993 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 3,40,702 പേർക്ക് ഇതുവരെ കോവിഡ് മൂലം രാജ്യത്ത് ജീവൻ നഷ്ടമായി.