8,900 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും; കോവിഡിനെ നേരിടാൻ 20,000 കോടി
തിരുവനന്തപുരം : കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ആരോഗ്യയും ഭക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ അദ്ദേഹം പറഞ്ഞു .
ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ആരോഗ്യരക്ഷയ്‌ക്കാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വെല്ലുവിളിയാണ്. എൽഡിഎഫിന് ചരിത്ര വിജയം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജിലൂടെ ലഭ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ബഡ്‌ജറ്റ് പ്രഖ്യാപനങ്ങള്‍
20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ്
8,900 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും
പ്രാഥമിക സഹകണ സംഘങ്ങൾക്ക് 2000 കോടി വകയിരുത്തി
4 ശതമാനം പലിശ നിരക്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വായ്പ നൽകും
4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ നൽകും
കാർഷിക മേഖലയ്ക്ക് 2000 കോടിയുടെ വായ്പ
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി 1000 കോടിയുടെ വായ്പ
കുടുംബശ്രീക്ക് കോവിഡ് പാക്കേജായി 100 കോടി രൂപ
യുവതികളുടെ പ്രാതിനിധ്യം കൂട്ടാൻ കുടുംബശ്രീ 10,000 അയൽക്കൂട്ട യൂണിറ്റുകൾ ആരഭിക്കും
തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി
റബർ സബ്സിഡി കുടിശ്ശിക കൊടുത്തുതീർക്കും. ഇതിനായി 50 കോടി വകയിരുത്തി
തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും
അഞ്ച് ആഗ്രോ പാർക്കുകൾ കൂടി സ്ഥാപിക്കും
കർഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉർത്തിക്കൊണ്ട് വരാൻ കുടുംബശ്രീക്ക് 10 കോടി
തോട്ടവിള മേഖലയ്ക്ക് 2 കോടി
തുടക്കത്തിൽ രണ്ട് ജില്ലകളിൽ കാർഷിക സേവന ശൃംഖല