Top Stories
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ1.20 ലക്ഷം കോവിഡ് രോഗികൾ
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട് ചെയ്തത് 1,20,529 കോവിഡ് കേസുകള്‍. 3380 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്.
ഇതുവരെ 2,86,94,879 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,67,95,549 പേര് രോഗമുക്തി നേടി. 3,44,082 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവില്‍ 15,55,248 ആക്ടിവ് കേസുകളാണ് രാജ്യത്തുള്ളത്.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മെയ് ഏഴിലെ കണക്കുമായി തട്ടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.