Top Stories
പത്രിക പിൻവലിക്കാൻ കോഴ; കെ. സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി
കാസർകോട് : നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന കെ. സുന്ദരയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകി. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ നൽകിയ ഹർജിയിലാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവ്.
ഐപിസി 171 ബി പ്രകാരം കേസെടുക്കാനുള്ള നടപടികൾ തുടരാം. തിരഞ്ഞെടുപ്പ് അട്ടിമറിക്കൽ, കൈക്കൂലി നൽകൽ തുടങ്ങിയ കുറ്റങ്ങളിലും നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. വാറണ്ട് ഇല്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസെടുക്കണമെങ്കിൽ കോടതി അനുമതി വേണമെന്ന കാരണത്തെ തുടർന്നാണ് വി.വി. രമേശൻ കോടതിയെ സമീപിച്ചത്.