Top Stories
കെഎസ്‌ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ നാളെ മുതൽ പുനരാരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു മാസത്തിന് ശേഷം കെഎസ്‌ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ നാളെ മുതൽ പുനരാരംഭിക്കും. കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് 8 ന് കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരുന്നു.
രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്. അതേസമയം സംസ്ഥാനത്ത് ഇപ്പോഴും ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ തിരക്കേറിയ റൂട്ടുകളില്‍ മാത്രമായിരിക്കും കെഎസ്‌ആര്‍ടിസി ആദ്യപടിയായി സര്‍വ്വീസുകള്‍ നടത്തുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വ്വീസുകള്‍ എന്നതിനാല്‍ യാത്രക്കാരെ നിന്നു യാത്ര ചെയ്യാന്‍ അനുവദിക്കില്ല.