Politics
കെപിസിസിയിൽ അഴിച്ചുപണി; വർക്കിങ് പ്രസിഡന്റുമാരായി മൂന്നുപേരെ നിയമിച്ചു
ന്യൂഡൽഹി : കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി മൂന്നുപേരെ നിയമിച്ചു. കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ്, ടി. സിദ്ധിഖ് എന്നിവരെയാണ് വർക്കിങ് പ്രസഡന്റുമാരായി നിയമിച്ചിരിക്കുന്നത്. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വർക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.
നേരത്തെ വർക്കിങ് പ്രസിഡന്റായിരുന്ന കെ.വി. തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തെ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. ഡിസിസി തലത്തിലുള്ള അഴിച്ചുപണികളുടെ കാര്യത്തിലും വരുംദിവസങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ട്.