രാജ്യത്ത് രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92,596 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,90,89,069 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേർക്കു കൂടി ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. 12,31,415 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.
23,90,58,360 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. ജൂൺ എട്ട് വരെ 37,01,93,563 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) അറിയിച്ചു. ഇന്നലെ മാത്രം 19,85,967 സാമ്പിളുകൾ പരിശോധിച്ചു.