രാജ്യത്ത് പുതിയതായി 94,052 കോവിഡ് ബാധിതർ
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ തുടരുന്നു. 94,052 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,51,367 പേർ രോഗമുക്തി നേടി. നിലവിൽ 11,67,952 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന കോവിഡ് മരണ നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ 6,148 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബിഹാര്‍ പഴയ കണക്കുകള്‍ ഇന്നലെ പുറത്തു വിട്ടതാണ് മരണ നിരക്ക് കൂടാന്‍ ഇടയായത്. ബിഹാറിൽ നേരത്തെ കണക്കിൽപ്പെടാത്ത 3971 മരണങ്ങളാണ് കഴിഞ്ഞദിവസം പുതിയതായി രേഖപ്പെടുത്തിയത്.
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകൾ 2,91,83,121 ആയി ഉയർന്നു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയി. 4.69 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രോഗമുക്തി നിരക്ക് 94.77 ശതമാനമായി.
രാജ്യത്ത് ഇതുവരെ 23,90,58,360 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.