Top Stories
ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു
തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം ഏഴുതവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 96.22 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 92.66 രൂപയും. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 96.56 രൂപയും ഡീസലിന് 91.98 രൂപയുമായി.
ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ മുപ്പത് രൂപയുടെ അടുത്ത് വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.