Top Stories

സംസ്ഥാനത്ത് 16 വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :  സംസ്ഥാനത്ത് 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. 15-ന് ഇടുക്കി, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും 16-ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വയനാടും പാലക്കാടും ഒഴികെ 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചു.

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വരെ കേരളം, കര്‍ണാടക തീരങ്ങളിൽ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ 16 വരെ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button