Top Stories

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം

തിരുവനന്തപുരം :  സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനകളുമാണ് നിലവിലുള്ളത്. അതിന് പകരം, രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി.

ഇപ്പോൾ പ്രഖ്യാപിച്ച് ലോക്ഡൗൺ 16 വരെ തുടരും. തുടർന്നുള്ള നാളുകളിൽ ലോക്ഡൗൺ സ്റ്റാറ്റർജിയിൽ മാറ്റം വരുത്തും. വല്ലാതെ ടിപിആർ വർധിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുണ്ട്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കിലാക്കി തരംതിരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. അതുപോലെ തന്നെ ചില ജില്ലയിൽ ടിപിആർ വർധിച്ചതായി കാണുമ്പോൾ തന്നെ ചിലപ്രദേശങ്ങളിൽ വളരെ കുറഞ്ഞ തോതിലാണ് രോഗവ്യാപനമുള്ളത്. അതെല്ലാം കണ്ടുകൊണ്ടുള്ള വിദഗ്ദ്ധ അഭിപ്രായങ്ങൾ കൈക്കൊണ്ട ശേഷം വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button