കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം : കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തു മണിയോടെ സുധാകരൻ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലെത്തി ഹാരാര്‍പ്പണം അര്‍പ്പിക്കും. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും.
തുടർന്ന് പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളന്‍റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തും. ശേഷം 11 മണിക്കുശേഷമാണ് കെപിസിസി ആസ്ഥാനത്തെത്തി ചുമതലയേറ്റെടുക്കുക.
വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം സ്ഥാനമേല്‍ക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തരത്തില്‍ അവര്‍ക്കു കൂടി സൗകര്യപ്രദമായ ദിവസമാണ് ചുമതലയേല്‍ക്കാന്‍ സുധാകരന്‍ നിശ്ചയിച്ചത്. കണ്ണൂരില്‍ നിന്നടക്കം പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.