Top Stories
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 62,224 കോവിഡ് കേസുകള്‍
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,224 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികിത്സയിയില്‍ ഉള്ളവരുടെ എണ്ണം 8,65,432 ആയി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കോവിഡ് ബാധിതതര്‍ 2,96,33,105 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റീവ് നിരക്ക് 3.22 ശതമാനമാണ്. 9 ദിവസമായി പോസിറ്റീവ് നിരക്ക് 5 ശതമാനത്തില്‍ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.17 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,542 മരണങ്ങള് രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ 26,19,72,014 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.