Top Stories
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു
കൊച്ചി : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും കൂടി. കൊച്ചിയില്‍ പൊട്രോള്‍ വില 96 രൂപ 76 പൈസയും ഡീസല്‍ വില 93 രൂപ 11 പൈസയുമായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 98 രൂപ 70 പൈസയും ഡീസല്‍ വില 93 രൂപ 93 പൈസയുമായി ഉയര്‍ന്നു. പെട്രോളിന് 97രൂപ 13 പൈസയും ഡീസലിന് 92 രൂപ 47 പൈസയുമാണ് കോഴിക്കോട്ടെ വില.
പതിനാറ് ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. അതേസമയം പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനക്കെതിരെ സിപിഎമ്മിന്‍റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം കുറിക്കും. കോൺഗ്രസ്സും രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു.