News
അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ
കോഴിക്കോട് : ലോക്ക്ഡൌൺ മൂലം അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂർ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മേപ്പയ്യൂർ നരക്കോട് മഠത്തിൽ കുളങ്ങരമീത്തൽ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ് അഭിജിത്.
ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. ഏപ്രിൽ ഏഴിന് പെരുമ്പാവൂരിൽനിന്നാണ് ബസ് അസമിലേക്ക് പുറപ്പെട്ടത്. നഗോൺ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്. കേരളത്തിൽനിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി തിരികെ വരാനാകാതെ അസമിൽ കുടുങ്ങിക്കിടക്കുന്നത്.