News

സംസ്ഥാനത്ത് മദ്യ വിൽപ്പന വൈകും

തിരുവനന്തപുരം :  ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബവ്കോ വിൽപന ശാലകൾക്കും ബാറുകൾക്കും  പ്രഖ്യാപിച്ച ഇളവുകൾ 17 മുതൽ നടപ്പാകാൻ സാധ്യതയില്ല. ആപ്പ് വഴി സ്ലോട്ട് ബുക്കിംഗ് ഏർപെടുത്തുന്നതിന് പ്രായോഗിക തടസ്സങ്ങളുള്ളതിനാൽ മദ്യ വിൽപ്പന വൈകുമെന്നാണ് റിപ്പോർട്ട്. ബവ്കോ എം ഡി ഇന്ന് ആപ്പ് പ്രതിനിധികളുമായി ചർച്ച നടത്തും. ഇതിന് ശേഷമാകും മദ്യവിൽപ്പന സംബന്ധിച്ച അന്തിമ തീരുമാനം.

ഏപ്രിൽ 26 നാണ് കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി നാളെ മുതൽ മദ്യ വിൽപന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്ക്ക്‌ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തുപയോഗിച്ച ബവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്.

എന്നാൽ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്. സെർവർ സ്പേസ് ശരിയാക്കണം, പാർസൽ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യണം, സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. മാത്രമല്ല ഒ ടി പി സംബന്ധിച്ച് മൊബൈൽ കമ്പനികളുമായി കരാർ ഉണ്ടാക്കേണ്ടതുമുണ്ട്.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിൽ മദ്യ വിൽപ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വിൽപ്പനശാലകളെ ആപ്പിൽ നിന്ന് ഒഴിവാക്കണം ഇത്തരം പ്രായോഗിക പ്രശ്നങ്ങൾക്ക്‌  തീരുമാനം ഉണ്ടായതിനു ശേഷം മാത്രമേ മദ്യവിൽപ്പന എന്നു തുടങ്ങണം എന്നതിൽ അന്തിമ തീരുമാനം ഉണ്ടാകു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button