സംസ്ഥാനം ഇന്ന് മുതൽ തുറക്കുന്നു
തിരുവനന്തപുരം : സംസ്ഥാനം ഇന്ന് മുതൽ തുറക്കുന്നു. അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍.
8 ശതമാനത്തില്‍ താഴെ ടിപിആര്‍ ഉള്ള എ വിഭാഗത്തിലെ പ്രദേശങ്ങള്‍ പൂര്‍ണ്ണമാകും തുറന്നു. ഇവിടെ യാത്രയ്ക്ക് പാസ് നിര്‍ബന്ധമില്ല. എന്നാല്‍ ആള്‍കൂട്ടം തടയാന്‍ പരിശോധനകള്‍ തുടരും. 8-20 ശതമാനം ടിപിആര്‍ ഉള്ള ബി വിഭാഗത്തിലെ പ്രദേശങ്ങളില്‍ യാത്രയ്ക്ക് സത്യാവാങ്മൂലം മതി.
കടുത്ത രോഗപ്പകര്‍ച്ച ഇപ്പോഴുമുള്ള സി, ഡി കാറ്റഗറി സ്ഥലങ്ങളില്‍ ലോക് ഡൗണ്‍ തുടരും. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ടിപിആര്‍ ബുധനാഴ്ചകളില്‍ അവലോകനം ചെയ്യും. ഈ പ്രതിവാര അവലോകനങ്ങളുടെ അടിസ്ഥാനത്തിലാകും പ്രാദേശിക തല നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക.
അതേസമയം, തീവ്രവ്യാപന വിഭാഗത്തില്‍ പെടുന്ന സി വിഭാഗത്തിലും 30 ശതമാനത്തില്‍ കൂടുതല്‍ ടിപിആര്‍ രേഖപ്പെടുത്തിയ ഡി വിഭാഗത്തിലെയും പ്രദേശങ്ങളില്‍ പൊലീസിന്‍റെ പരിശോധനകളും പുറത്തിറങ്ങുന്നതില്‍ കര്‍ശന ലോക്ഡൗണ്‍ വ്യവസ്ഥകളും
തുടരും. ജില്ല കടന്നുള്ള യാത്രകള്‍ക്ക് സത്യവാങ്മൂലം ഇനിയും കരുതണം. ബി വിഭാഗത്തില്‍ ബാര്‍ബര്‍ ഷോപ്പ്, തുണിക്കടകള്‍, ജ്വല്ലറികള്‍ അടക്കമുള്ള മറ്റ് കടകള്‍ക്ക് തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ തുറക്കാം. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഓട്ടോ – ടാക്സി സര്‍വീസുകള്‍ക്ക് അനുമതിയുള്ളത്.