Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2,330 മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്നും നേരിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധാനാഴ്ച 62,224 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കേസ്.
തുടര്‍ച്ചയായ 11ആം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി. ഇന്നലെ 1,03,570 പേര്‍ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 8,26,740യി കുറഞ്ഞു.