Top Stories
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 62,480 കോവിഡ് രോഗികൾ
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,480 പേർക്കാണ് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 88,977 പേർ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.
രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയർന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത്.
രാജ്യത്ത് ചികിത്സയിൽ തുടരുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയെത്തി. 73 ദിവസത്തിനുശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെ എത്തുന്നത്. 7,98,656 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 26,89,60,399 ഡോസ് കോവിഡ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.