Top Stories
വുഹാൻ എയർപോർട്ട് വഴി വിയറ്റ്നാമിലേക്കു പോയ അമേരിക്കൻ പൗരന് കൊറോണ വൈറസ് ബാധ
അമേരിക്കൻ പൗരന് വിയറ്റ്നാമിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാൻ എയർപോർട്ട് വഴി വിയറ്റ്നാമിലേക്കു പോയ അമേരിക്കൻ പൗരനായ വിനോദസഞ്ചാരിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ബി എൻ ഓ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ജനുവരി 15ന് വുഹാൻ എയർപോർട്ട് വഴി ഇയാൾ വിയറ്റ്നാമിലേക്ക് പോയിരുന്നു. വിയറ്റ്നാമിൽ നടത്തിയ പരിശോധനയിലാണ് വിനോദസഞ്ചാരിക്ക് കൊറോണ വൈറസ് ബാധ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടത്.
വുഹാൻ വിമാനത്താവളം വഴി ജനുവരി 15 ന് സഞ്ചരിച്ച ആൾക്ക് 17 ദിവസങ്ങൾക്കു ശേഷമാണ് കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. സാധാരണ 14 ദിവസമാണ് കൊറോണ വൈറസിന്റെ ഇൻകുബേഷൻ പീരീഡ് എന്നായിരുന്നു ഇതുവരെയുള്ള അറിവ്.
14 ദിവസങ്ങൾക്ക് ശേഷവും രോഗം പകരുന്നു എന്ന് തെളിഞ്ഞ സാഹചര്യത്തിൽ, 28 ദിവസം നിരീക്ഷണത്തിൽ ഇരിക്കണം എന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് സംസ്ഥാനത്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവരും കർശനമായി പാലിക്കണം.
NEW: American tourist in Vietnam diagnosed with coronavirus after transit through Wuhan Airport on January 15 https://t.co/XQhLD5wMuG
— BNO Newsroom (@BNODesk) February 2, 2020