Top Stories
24 മണിക്കൂറിനിടെ രാജ്യത്ത് 58,419 കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേർക്കു കൂടി കോവിഡ്. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന കേസുകൾ അറുപതിനായിരത്തിന് താഴെ എത്തുന്നത്. രാജ്യത്ത് ഇതുവരെ 2,98,81,965 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിൽ രാജ്യത്ത് 7,29,243 സജീവ കോവിഡ് കേസുകളാണുള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് 87,619 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ഇതുവരെ 2,87,66,009 പേർ കോവിഡ് മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1576 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. രാജ്യത്ത് ഇതുവരെ 27,66,93,572 ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ടന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂൺ 19 വരെ 39,10,19,083 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 18,11,446 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.