Top Stories
പാറമടയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു
തൃശൂര്‍ : തൃശൂര്‍ വാഴക്കോട്ടെ പാറമടയില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാറമട ഉടമയുടെ സഹോദരന്‍ അബ്ദുള്‍ നൗഷാദാണ് മരിച്ചത്.
ഉഗ്ര സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററോളം അനുഭവപ്പെട്ടു. പാറപൊട്ടിക്കാന്‍ സൂക്ഷിച്ചിരുന്ന തോട്ടകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മുള്ളൂര്‍ക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റേതാണ് ക്വാറി.