Top Stories
തട്ടിപ്പ് നടത്തി രാജ്യം വിട്ട ബിസിനസുകാരിൽ നിന്ന് കണ്ടെടുത്ത 9,371 കോടി രൂപയുടെ ആസ്തികള്‍ ബാങ്കുകളിലേക്ക് മാറ്റി
ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരില്‍ നിന്ന് കണ്ടെടുത്ത 9,371 കോടി രൂപയുടെ ആസ്തികള്‍ സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റി. ഇവര്‍ നടത്തിയ തട്ടിപ്പുകളെ തുടര്‍ന്ന് ഈ ബാങ്കുകള്‍ക്ക് നേരിട്ട നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഇവരുടെ സ്വത്തുക്കള്‍ ബാങ്കുകളിലേക്ക് മാറ്റിയത്.
മൊത്തം 18,170.02 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ഈ ബിസിനസ്സുകാരില്‍ നിന്നും അറ്റാച്ച് ചെയ്തിട്ടുണ്ട്. അതില്‍ 80 ശതമാനത്തോളം ബാങ്കുകള്‍ക്ക് വന്നിട്ടുള്ള നഷ്ടമാണ്. നിലവില്‍ വിദേശരാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന മൂവരെയും തിരിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.