Top Stories

സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. കോവിഡ് വ്യാപന നിരക്കനുസരിച്ച്‌ തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ എ, ബി, സി, ഡി എന്നി വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ്. ടിപിആര്‍ 24 ന് മുകളിലുള്ള സി, ഡി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും.

അക്ഷയ കേന്ദ്രങ്ങള്‍ അടക്കമുള്ള ജനസേവന കേന്ദ്രങ്ങള്‍ പ്രര്‍ത്തിക്കും. അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച്‌ ഇന്‍ഡോര്‍ ടെലിവിഷന്‍ ചിത്രീകരണത്തിന് ഇന്നുമുതല്‍ അനുമതിയുണ്ട്.
വിവാഹത്തിനും ഇന്നു മുതല്‍ അനുമതിയുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വീഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും.

ആരാധനാലയങ്ങളിലേക്കും ഇന്ന് മുതൽ പ്രവേശനമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഒരു സമയം 15 വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താം. ഭക്തജനങ്ങള്‍ക്ക് ശ്രീകോവിലില്‍ നിന്ന് നേരിട്ട് പ്രസാദം ലഭിക്കില്ല. ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച്‌ വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണം. സപ്താഹം, നവാഹം എന്നിവയ്ക്ക് അനുമതിയില്ല. എന്നാല്‍ സാമൂഹിക അകലം പാലിച്ച്‌ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍ പൂജ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. ഒരു ദിവസം 300 പേര്‍ക്കാണ് പ്രവേശനം. ഭക്തര്‍ക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button