Top Stories

ആഫ്രിക്കൻ വംശജന്റെ കഴുത്തിൽ കാൽമുട്ടമർത്തി കൊന്ന മുൻ പോലീസുകാരന് 22.5 വർഷം തടവുശിക്ഷ

മിനിയാപോളിസ് : യു.എസിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി കൊന്ന മുൻ പോലീസുകാരൻ ഡെറിക് ഷോവിന് 22.5 വർഷം തടവുശിക്ഷ. മിനിയാപോളിസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഷോവിൻ കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. 2020 മേയ് 25-നാണ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകൾ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഷോവിൻ ഫ്ളോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടർന്ന് കാൽമുട്ടുകൾകൊണ്ട് കഴുത്തിൽ ശക്തമായി അമർത്തി. എട്ടുമിനിറ്റും 46 സെക്കൻഡും ഷോവിന്റെ കാൽമുട്ടുകൾ ഫ്ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button