Top Stories
ഇന്ധന വില ഇന്നും കൂട്ടി
തിരുവനന്തപുരം : ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ തിരുവനന്തപുരം നഗരത്തിലും കാസർകോടും പെട്രോൾ വില നൂറ് കടന്നു.
തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കാസർകോട് പെട്രോളിന് 100.16 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില.